കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് സോബി ജോർജിന്റെ നുണ പരിശോധനയും നടന്നിരുന്നു. നുണ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയ സോബി ജോർജ് 15 ദിവസത്തിനുള്ളിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് ഉണ്ടാകുമെന്നും സിബിഐ അന്വേഷണം ശരിയായ വഴിയിൽ ആണെന്നും പ്രതികരിച്ചിരുന്നു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും സോബി ജോർജ് പറഞ്ഞിരുന്നു.
Also Read: ബാലഭാസ്കറിന്റെ മരണം: സോബിയുടെ വെളിപാടുകൾ ക്രൈം ബ്രാഞ്ച് എന്തു കൊണ്ട് കണക്കിലെടുത്തില്ല?
advertisement
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി ജോർജ് ഉൾപ്പെടെ നാലുപേരുടെ നുണ പരിശോധനയാണ് സിബിഐ നടത്തിയിരുന്നത്. ബാലഭാസ്കറിന്റെമാനേജറായിരുന്ന പ്രകാശൻ തമ്പി സുഹൃത്ത് വിഷ്ണു ഡ്രൈവർ അർജുൻ എന്നിവരുടെ നുണ പരിശോധനകളാണ് കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നത്. ഇതിനായി ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെ സിബിഐ ഓഫീസിൽ എത്തിയിരുന്നു.