TRENDING:

സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവ്

Last Updated:

തുടർച്ചയായ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മുൻ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവ്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവിട്ടിരിക്കുന്നത്. അടിയന്തരമായി തന്നെ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഉത്തരവ് സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
advertisement

also read: കോൺഗ്രസ് നേതൃത്വത്തിലെ അവ്യക്തത പാർട്ടിയെ ബാധിച്ചു തുടങ്ങിയെന്ന് തരൂർ

തുടർച്ചയായ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിച്ചതിനെ തുടർന്ന് ഒന്നര വർഷമായി സസ്പെൻഷനിലാണ് ജേക്കബ് തോമസ്.

അഴിമതിവിരുദ്ധ പൊതുയോഗത്തിൽ ഓഖി ബാധിതർക്കുള്ള നടപടിയിലെ വീഴ്ച സംബന്ധിച്ചു നടത്തിയ പരാമർശത്തിന്റെയും മറ്റും പേരിൽ 2017 ഡിസംബറിലാണ് ജേക്കബ് തോമസിനെ ആദ്യം സസ്പെൻഡ് ചെയ്തത്.

പിന്നാലെ ആത്മകഥയായ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് സസ്പെൻഷൻ നീട്ടി.

advertisement

ഇതേതുടർന്നാണ് അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇതിൽ വിശദമായ വാദം കേട്ട ശേഷമാണ് ഉത്തരവ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവ്