TRENDING:

തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റായുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Last Updated:

ഭാരത് ധർമ്മജനസേനയിൽ അവകാശവാദമുന്നയിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. എ.ജി തങ്കപ്പന്‍ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയായും അനിരുദ്ധ് കാര്‍ത്തികേയന്‍ ട്രഷററായുമുള്ള  ഭാരവാഹി പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അണ്ടർ സെക്രട്ടറി അഭിഷേക് തിവാരിയാണ്  ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
advertisement

നേരത്തെ  ഭാരത് ധർമ്മജനസേനയിൽ  അവകാശവാദമുന്നയിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ  ബി.ജെ.പി  ദേശീയ അദ്ധ്യക്ഷൻ ശ്രീ.ജെ.പി.നദ്ദ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിബി.എൽ സന്തോഷ് എന്നിവരുമായി തുഷാർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Also Read 'ബിനീഷ് കോടിയേരി കേസിൽ വെള്ളാപ്പള്ളി നടേശനും കുടുംബവും കുടുങ്ങും': സുഭാഷ് വാസു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ മുന്നണി കേരളത്തിൽ ശക്തമായ മുന്നേറ്റം നടത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി ന്യൂസ് 18 നോട്  പ്രതികരിച്ചു.  ബോർഡ് കോർപ്പറേഷൻ അധ്യക്ഷസ്ഥാനങ്ങളിൽ ഉൾപ്പെടെ ബി.ഡി.ജെ.എസിന് കൂടുതൽ സ്ഥാനങ്ങൾ ലഭിക്കുന്നതു സംബന്ധിച്ചും തീരുമാനമായതായാണ് സൂചന.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റായുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
Open in App
Home
Video
Impact Shorts
Web Stories