Also Read- തുഷാറിന്റെ കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം എ യൂസഫലി
പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയ ഒരു സഞ്ചാരിയെ കാണാനില്ലെന്ന വിവരമറിഞ്ഞ ഉടന്‍ ഇടപെടുകയും പൊലീസിനോടും ഫയര്‍ഫോഴ്‌സിനോടും അടിയന്തരമായി തെരച്ചില്‍ തുടങ്ങാനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. ടൂറിസം ഡയറക്ടറോടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
പൊന്മുടി സ്‌റ്റേഷനിലെ എസ്എച്ച്ഒ വിജയകുമാര്‍, എഎസ് ഐമാരായ നസീമുദ്ദീന്‍, വിനീഷ് ഖാന്‍, സിപിഒമാരായ സജീര്‍, വിനുകുമാര്‍ എന്നിവര്‍ കടുത്ത മൂടല്‍ മഞ്ഞിനിടയിലും അതിസാഹസികമായി നടത്തിയ തെരച്ചിലിനൊടുവിലാണ് രാത്രി എട്ടോടെ ഇദ്ദേഹത്തെ കണ്ടെത്തിയത്. ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ വൈദ്യ സഹായത്തിനായി ഐസറിന്റെ ആംബുലന്‍സില്‍ വിതുരയിലേക്ക് കൊണ്ടുപോയി. പൊന്‍മുടിയില്‍ എത്തുന്ന എല്ലാ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള ഇത്തരം സാഹസങ്ങള്‍ അപകടകരമാണെന്നു എന്ത് ബുദ്ധിമുട്ടുണ്ടായാലും ഉടന്‍ ടൂറിസം വകുപ്പുമായോ പൊലീസുമായോ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
advertisement