TRENDING:

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേരളത്തോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി

Last Updated:

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേരള സര്‍ക്കാരിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്ര സര്‍ക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേരള സര്‍ക്കാരിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്.
advertisement

ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 45 ലക്ഷത്തില്‍പ്പരം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. 70 കെഎസ്ആര്‍ടിസി ബസുകൾ തകർ‌ത്തെന്നും സർ‌ക്കാർ കോടതിയെ അറിയിച്ചു.

Also Read-പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 157 കേസുകള്‍, 170 പേര്‍ അറസ്റ്റില്‍

പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് ആക്രമികള്‍ക്കെതിരെ പിഡിപിടി ആക്ട് അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഈടാക്കാന്‍ നിയമനടപടിയുമായി കെഎസ്ആര്‍ടിസി മുന്നോട്ടുപോവുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

advertisement

Also Read-'പോപ്പുലർ ഫ്രണ്ട് ലക്ഷ്യം ഇസ്ലാമിക രാജ്യം സ്ഥാപിയ്ക്കൽ;ശ്രമിച്ചത് ജിഹാദിന്'; നേതാക്കളുടെ റിമാൻഡ് റിപ്പോർ‌ട്ടിൽ NIA

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവിധ ജില്ലകളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരളാ പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 170 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 368 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പോലീസ് വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കേരളത്തോട് കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടി
Open in App
Home
Video
Impact Shorts
Web Stories