TRENDING:

'ഏകീകൃത സിവിൽ കോഡ്': ആർഎസ്എസിനെ സിപിഎം സഹായിക്കുന്നുവെന്ന് ചെന്നിത്തല

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ആർഎസ്എസ് ശ്രമത്തെ സിപിഎം സഹായിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിൽ നടന്ന വിശദീകരണ യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
advertisement

ശബരിമല വിഷയത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ചെന്നിത്തല ഉന്നയിച്ചത് .വാഗ്ദാനങ്ങൾ പാലിക്കാതെ വിവാദങ്ങൾക്ക് മേൽ വിവാദങ്ങൾ ഉണ്ടാക്കി രക്ഷപെടാൻ ശ്രമിക്കുയാണ് സംസ്ഥാന സർക്കാർ. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന ആർ എസ്എസ് നയത്തെ സിപിഎം സഹായിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആചാരങ്ങളും അനാചാരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ശബരിമലയെ വർഗ്ഗീയവത്കരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അമിത് ഷാക്ക് കേരളത്തിൽ ഇറങ്ങാൻ അനുമതി നൽകിയത് പിണറായി സർക്കാരാണ്. ബിജെപി വെല്ലുവിളി നടത്തുകയല്ല മറിച്ച്, ഓർഡിനൻസ് ഇറക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഏകീകൃത സിവിൽ കോഡ്': ആർഎസ്എസിനെ സിപിഎം സഹായിക്കുന്നുവെന്ന് ചെന്നിത്തല