യു.ജി.സിയുടെയും കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമനം. ഒരു മുന്‍ എം.പിയുടെ ഭാര്യ അടക്കമുള്ളവര്‍ക്ക് ഇതിനകം ലിസ്റ്റില്‍ കയറിപ്പറ്റി. 80 കോടിയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടാകുന്നത്. ചട്ട വിരുദ്ധവും സംവരണ തത്വങ്ങള്‍ പാലിക്കാത്തതുമാണ് ഇവ. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല പറഞ്ഞു.
അതേസമയം രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം നടക്കുന്നില്ല. 90 ശതമാനം കോളജുകളിലും ഇന്‍ ചാര്‍ജ് ആണ് ഭരിക്കുന്നത്. യോഗ്യത ഉള്ളവര്‍ ഇല്ലാഞ്ഞിട്ടില്ല, താല്‍പര്യമുള്ളവര്‍ക്ക് യോഗ്യത ഇല്ലാത്തതിനാലാണ് നിയമനങ്ങള്‍ നടക്കാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2020 10:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കോവിഡ് മറവില്‍ സര്‍വകലാശാലകളില്‍ അധ്യാപകരെ നിയമിക്കാന്‍ നീക്കം'; ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്ന് ചെന്നിത്തല