നിലവിൽ ലഹരിമരുന്ന് കേസിൽ റിമാൻഡില്‍ കഴിയുകയാണ് അക്ഷയ ഷാജി. അക്ഷയക്ക് തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും ആവശ്യമായ സഹായം നൽകാനാണ്, അക്ഷയ പ്ലസ് ടു പഠിച്ചിറങ്ങിയ സ്കൂള്‍ പി.ടി.ഐയുടെ തീരുമാനം. മറ്റൊരു പെൺകുട്ടിയും ഇനി ഇത്തരം ചതിക്കുഴിയിൽ വീഴരുതെന്ന സന്ദേശം ഉയർത്തിയാണ് പി.ടി.ഐ രംഗത്തുവന്നിട്ടുള്ളത്.
Also Read-ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന; യുവാവും യുവതിയും അറസ്റ്റിൽ
പഠനത്തിലും പഠ്യേതരവുമായ കലാപരമായ കഴിവ് ഉണ്ടായിരുന്ന അക്ഷയ ചിത്ര രചനയിലും ആലാപനത്തിലും പ്രഗത്ഭയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വജ്ര ജൂബിലി ഫെലോഷിപ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.മികച്ച മാർക്കോടെ 2018 പ്ലസ് ടു പാസായ അക്ഷയ പിന്നീട് കോതമംഗലം എം.എ കോളജിൽ 80 ശതമാനം മാർക്കോടെ ഡിഗ്രി സോഷ്യോളജി പാസാവുകയും, തുടർ പഠനത്തിനായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ചേരുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനു ശേഷം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തൊടുപുഴ സ്വദേശി യൂനസ് റസാക്കുമായി പ്രണയത്തിൽ ആയി. പിന്നീട് പഠനം മുടങ്ങി.
advertisement
Also Read-വീടറിയാതെ നാടറിയാതെ ഭാഷയറിയാതെ; ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം മകൻ അമ്മയെ തേടിവന്നു
ആറുമാസം തൊടുപുഴയിലെ രണ്ട് ടെക്സ്റ്റൈൽസിൽ അക്ഷയ ജോലി ചെയ്തു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് അക്ഷയയും യൂനസും സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലാകുന്നത്. ഇവരില്‍നിന്ന് 6.6 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്. പോലീസ് സംശയിക്കാതിരിക്കാന്‍ ലോഡ്ജ് കേന്ദ്രീകരിച്ച് 22-കാരിയായ അക്ഷയയെ ഉപയോഗിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്.