TRENDING:

Lokayukta | 'മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥയായിരുന്നു കേരളത്തില്‍'; ലോകായുക്ത ഓർഡിനൻസിൽ മുഖ്യമന്ത്രി

Last Updated:

ലോകായുക്ത നിയമത്തില്‍ ഒരുമാറ്റം ആവശ്യമാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. അതിന്‍മേലുള്ള സ്വാഭാവിക നടപടി മാത്രമാണ് നിയമഭേദഗതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലോകായുക്ത (Lokayukta) ഭേദഗതി ഓർഡിനൻസിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും ലോകായുക്തയില്‍ ഇല്ലാതിരുന്ന വ്യവസ്ഥയായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അതില്‍ മാറ്റം വേണമെന്ന നിയമോപദേശത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
advertisement

നീതിന്യായക്കോടതിയും നിയമനിര്‍മാണസഭ സൃഷ്ടിക്കുന്ന സംവിധാനങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത തരത്തിലുള്ള ഒന്നായിരുന്നു ലോകായുക്തയില്‍ നേരത്തെയുള്ള വ്യവസ്ഥകള്‍. ജുഡീഷ്യറിക്കുള്ള അധികാരം ജുഡീഷ്യറിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ലോകായുക്ത നിയമത്തില്‍ ഒരുമാറ്റം ആവശ്യമാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിരുന്നു. അതിന്‍മേലുള്ള സ്വാഭാവിക നടപടി മാത്രമാണ് നിയമഭേദഗതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read- M Sivasankar| ‘സ്വന്തം അനുഭവം പങ്കുവയ്ക്കുന്നതിൽ തെറ്റില്ല; ഉള്ളടക്കം വേദനിപ്പിച്ചവരുടെ പ്രതികരണം സ്വാഭാവികം’: ശിവശങ്കറിനെ തള്ളാതെ മുഖ്യമന്ത്രി

advertisement

ലോകായുക്ത ഓർഡിനൻസുമായി ബന്ധപ്പെട്ട് സിപിഐയുടെ എതിര്‍പ്പില്‍ അവരുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി എത്തി. പൊതുപ്രവർത്തകനായ ആർ എസ് ശശികുമാർ ആണ് ഹർജി നൽകിയത്. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ ഓർ‍ഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മീഡിയവണിന് എന്തു കാരണങ്ങളാല്‍ അനുമതി നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കണം; വിലക്ക് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

advertisement

മീഡിയവണ്‍ ചാനലിന്‍റെ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന എന്ത് കാര്യമാണ് ചാനല്‍ ചെയ്തതെന്ന് കേന്ദ്രം പറയുന്നില്ല. ഇന്നയിന്ന കാരണങ്ങളാല്‍ അനുമതി നിഷേധിക്കുന്നുവെന്ന് പൊതുസമൂഹത്തോട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read- UAE സന്ദർശനം: 'ലഭിച്ചത് ഊഷ്മളമായ സ്വീകരണം'; ഭരണാധികാരികളോടും പ്രവാസികളോടും നന്ദി പറഞ്ഞ് മുഖ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടുന്ന നില അംഗീകരിക്കാന്‍ കഴിയുന്നതല്ല. രാജ്യസുരക്ഷാ കാരണങ്ങളാലാണ് നേരത്തെ കൊടുത്ത സ്റ്റേ ഒഴിവാക്കിയത് എന്നാണ് ഹൈക്കോടതി വെളിപ്പെടുത്തിയത്. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന എന്ത് കാര്യമാണ് ചാനല്‍ ചെയ്തതെന്ന് പറയുന്നുമില്ല. അത് രാജ്യസുരക്ഷാ കാരണങ്ങളാല്‍ പറയാന്‍ പറ്റില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. അത് അങ്ങേയറ്റം ശരിയല്ലാത്ത നടപടിയാണ്. അങ്ങനെയെങ്കില്‍ ഇന്നയിന്ന കാരണങ്ങളാല്‍ അനുമതി നിഷേധിക്കുന്നുവെന്ന് പൊതുസമൂഹത്തോട് വ്യക്തമാക്കണം. ഒരു മാധ്യമ സ്ഥാപനത്തിന് അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും വേണം"- മുഖ്യമന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lokayukta | 'മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥയായിരുന്നു കേരളത്തില്‍'; ലോകായുക്ത ഓർഡിനൻസിൽ മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories