പുസ്തകത്തിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെ ശക്തമായ ആരോപണങ്ങളാണ് ശിവശങ്കർ ഉന്നയിച്ചത്. അന്വേഷണ ഏജൻസികളും മാധ്യമലോകവും ചേർന്ന് ചില പരിപാടികൾ നടന്നിട്ടുണ്ട്. ശിവശങ്കറിന്റെ പുസ്തകത്തിലെ ഉള്ളടക്കം വേദനിപ്പിച്ചവരുടെ പ്രതികരണം സ്വാഭാവികമാണ്. പുസ്തകത്തിൽ വിമർശനത്തിനിരയായവർക്ക് പ്രത്യേകതരം പക ഉണ്ടായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- KFON ഉടനെന്ന് മുഖ്യമന്ത്രി; മൂന്നുമാസത്തിനിടെ 1557 പദ്ധതികൾ; നൂറുദിന പരിപാടികളുമായി സർക്കാർ
മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ- 'ശിവശങ്കറിന്റെ പുസ്തകവുമായി വന്ന വാർത്തകളിൽ ഞാനേറ്റവും ശ്രദ്ധിച്ചത് മുതിർന്ന മാധ്യമപ്രവർത്തകൻ ശശി കുമാറിന്റെ വാക്കുകളാണ്. ആ പുസ്തകത്തിൽ ചില കാര്യങ്ങളെക്കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെക്കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജൻസികൾ സ്വീകരിച്ച നിലപാടിനെക്കുറിച്ച്. സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്കുള്ള ഒരു തരം പ്രത്യേക പക ഉയർന്നു വരും എന്ന് നാം കാണണം. അത് അതേ രീതിയിൽ വന്നു എന്നാണ് ശശികുമാർ അഭിപ്രായപ്പെട്ടത്. അതു തന്നെയാണ് എന്റെയും തോന്നൽ.
advertisement
ഇതിനകത്തുള്ള ഏജൻസിയും നിങ്ങൾ മാധ്യമങ്ങളും ചേർന്നുള്ള ചില കാര്യങ്ങൾ ഇതിന്റെ ഭാഗമായിവരുന്നുണ്ടോയെന്ന് ഭാവിയിൽ മാത്രമേ തീരുമാനിക്കാനാവൂ. അതു വരട്ടേ. പുസ്തകത്തിൽ നിങ്ങൾക്ക് പൊള്ളലേൽക്കുന്ന പല കാര്യങ്ങളുമുണ്ട്. അതു നിങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് ഇപ്പോൾ നിങ്ങളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച് നിങ്ങൾ എന്തിനാണ് ഇത്ര വേവലാതി.. പുസ്തകം എഴുതാൻ ശിവശങ്കർ അനുമതി വാങ്ങിയോ എന്ന കാര്യം സർക്കാർ പരിശോധിക്കും. ഈ പുസ്തകത്തിന് ആധാരമായ കേസ് വന്നപ്പോൾ സർക്കാർ സ്വീകരിച്ച ഒരു നിലപാടില്ലേ... അന്ന് വിവാദം വന്നപ്പോൾ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചതാണ്. അതേക്കുറിച്ചുള്ള തർക്കങ്ങൾ ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്'.
Also Read- UAE സന്ദർശനം: 'ലഭിച്ചത് ഊഷ്മളമായ സ്വീകരണം'; ഭരണാധികാരികളോടും പ്രവാസികളോടും നന്ദി പറഞ്ഞ് മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച കേസ് പൊലീസിന്റെ അന്വേഷണത്തിലാണ്. അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടാവില്ല. ആരുടെയും പക്ഷം പിടിച്ചല്ല, ന്യായാന്യായങ്ങൾ നോക്കിയാണ് അന്വേഷണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
