TRENDING:

പ്രസംഗത്തിന് അത്ര കൈയടിയും ആർപ്പുവിളിയും വേണ്ട! കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി

Last Updated:

കേരളം അതിദാരിദ്യ മുക്ത സംസ്ഥാനമായി മാറിയെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രസം​ഗത്തിൽ പരാമർശിച്ചപ്പോഴാണ് അണികൾ ആവേശഭരിതരായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാ​ഗമായി പ്രസംഗിക്കുന്നതിനിടെ പ്രവർത്തകരെ ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രസം​ഗിക്കുന്നതിനിടെയാണ് ആർപ്പ് വിളിച്ച പ്രവർത്തകരോട് മുഖ്യമന്ത്രി ചൂടായത്. കൂടുതൽ ഒച്ചവെച്ചാൽ പ്രസം​ഗം നിർത്തുമെന്നായിരുന്നു ശാസന.
News18
News18
advertisement

കേരളം അതിദാരിദ്യ മുക്ത സംസ്ഥാനമായി മാറിയെന്നും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രസം​ഗത്തിൽ പരാമർശിച്ചപ്പോഴാണ് അണികൾ ആവേശഭരിതരായത്. ഉച്ചത്തിൽ കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം എല്ലാവരും ബഹളം നിർത്തി ശാന്തരായിരുന്നു പ്രസം​ഗം കേട്ടു. പ്രസം​ഗത്തിനിടെ ചോദ്യമുന്നയിക്കാൻ ശ്രമിച്ച പ്രവർത്തകനോട് രോഷാകുലനായ സംഭവം കെട്ടണയുംമുമ്പാണ് വീണ്ടും മുഖ്യമന്ത്രിയുടെ സമാന പ്രതികരണം. കോന്നി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ചോദ്യമുന്നയിച്ച പ്രവർത്തകനോട് അത് വീട്ടിൽ പോയി ചോദിക്കൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രസംഗത്തിന് അത്ര കൈയടിയും ആർപ്പുവിളിയും വേണ്ട! കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories