Also Read- രവീന്ദ്രനിൽ വിശ്വാസം; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി; 'ഒന്നും ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്കാവില്ല'
ഒരു ഏജൻസിക്കും തോന്നിയപോലെ പ്രവർത്തിക്കാൻ കഴിയില്ല. വ്യവസ്ഥാപിത മാർഗത്തിലൂടെയേ പ്രവർത്തിക്കാനാകൂ. നിയമാനുസൃത ഉത്തരവാദിത്തങ്ങളാണ് ഏജൻസികൾ നിറവേറ്റേണ്ടത്. എന്നാൽ, അതിനു വിരുദ്ധമായി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ല. അത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. നേരിയ വീഴ്ചപോലും അതത് ഘട്ടത്തില്‍ കണ്ടെത്താൻ കേരളത്തിൽ സംവിധാനമുണ്ട്. അതു തകർക്കാനാണ് ഏജൻസികൾ നോക്കുന്നത്. സർക്കാരും സിഎജിയും ഓഡിറ്റ് നടത്തുന്ന ഫയലുകൾ പരിശോധിക്കുന്നത് അന്വേഷണമെന്നതിന്റെ പ്രാഥമിക പാഠം മനസിലാക്കാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
Also Read- 'ആരിൽ നിന്നും കാശ് ഈടാക്കില്ല'; കേരളീയര്‍ക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി
ശിവശങ്കറിനെ സംരക്ഷിക്കാൻ സർക്കാർ മുതിർന്നിട്ടില്ല. സ്വർണക്കടത്തുകേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 8നു പ്രധാനമന്ത്രിക്കു കത്തയച്ചു. അന്വേഷണ ഏജൻസികളെപറ്റി ഒരു മുൻവിധിയും തുടക്കത്തിൽ സർക്കാരിന് ഉണ്ടായിരുന്നില്ല. എന്നാൽ, പ്രതികളെ രക്ഷിച്ചാലും സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ എങ്ങനെ ആരോപണങ്ങളുടെ മറയിൽ നിർത്താം എന്നാണ് ഏജൻസികൾ നോക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴി ചില നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെ പറയുന്നു. രാഷ്ട്രീയ എതിരാളികളെ അന്വേഷണങ്ങളിലൂടെ പീഡിപ്പിക്കുക എന്നതാണ് കേന്ദ്ര ഏജൻസികളുടെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.