സ്‌കാനിങ് നടത്തിയതിനെ തുടര്‍ന്ന് കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന്‍ ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ കണ്ടെത്തിയിരുന്നു. വിസർജ്യത്തിലൂടെ ഇത് പോകുമെന്ന ഉപദേശം ലഭിച്ചതോടെ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ വ്യഴാഴ്ച രാവിലെ കുട്ടി കൂടുതൽ അസ്വസ്ഥത കാണിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Also Read-കൊല്ലത്ത് ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചനിലയിൽ; ഗാർഹിക പീഡനമെന്ന് കുടുംബം
കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തില്‍ കഴിച്ചതാകാമെന്നാണ് വിദഗ്ധ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷിന്റോ കണ്ണൂര്‍ എഴിമല നാവിക അക്കാദമിയിലെ ജീവനക്കാരനാണ്. കായംകുളം കെ.എസ്.എഫ്.ഇ. ശാഖയിലെ ജീവനക്കാരിയാണ് ലക്ഷ്മി. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.
advertisement