TRENDING:

ഫുട്ബോൾ കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞ കുട്ടികൾക്ക് കിട്ടിയത് തലയോട്ടിയും അസ്ഥികളും

Last Updated:

അസ്ഥികളുടെ പഴക്കം,  പുരുഷനാണോ സ്ത്രീയാണോ  എന്നുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാൻ കഴിയു എന്ന് പൊലീസ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫുട്ബോൾ കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞ കുട്ടികൾക്ക് കിട്ടിയത് തലയോട്ടിയും അസ്ഥികളും.കോട്ടയം ആർപ്പൂക്കര മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിനു സമീപമുള്ള കാട്ടിലാണ് മാസങ്ങൾ പഴക്കമുള്ള തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകിട്ടാണ് അസ്ഥികൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥലത്തേക്ക് ആരും പ്രവേശിക്കാതിരിക്കാൻ വടം കെട്ടി. ശനിയാഴ്ച രാവിലെയാണ് തലയോട്ടിയും, അസ്ഥികളും, മണ്ണിന്റെ സാംപിളും ശേഖരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

തഹസിൽദാർ എസ്.എൻ.അനിൽകുമാറിന്റെ സാന്നിധ്യത്തിൽ ഗാന്ധിനഗർ പൊലീസ് എസ്എച്ചഒ എസ്.ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ എൻ.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായരുന്നു പരിശോധന. ഇൻക്വസ്റ്റ് തയാറാക്കി അവശിഷ്ടങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അസ്ഥികളുടെ പഴക്കം,  പുരുഷനാണോ സ്ത്രീയാണോ  എന്നുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാൻ കഴിയു എന്ന് ഗാന്ധിനഗർ എസ്എച്ച്ഒ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫുട്ബോൾ കളിക്കുന്നതിനിടെ കാട്ടിലേക്ക് വീണ പന്ത് തിരഞ്ഞ കുട്ടികൾക്ക് കിട്ടിയത് തലയോട്ടിയും അസ്ഥികളും
Open in App
Home
Video
Impact Shorts
Web Stories