TRENDING:

'ദേവാലയ തിരുക്കർമങ്ങൾ ക്രൈസ്തവർ ചിത്രീകരിക്കുന്നത് അഭികാമ്യം' താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ

Last Updated:

തിരുക്കർമ്മങ്ങളുടെ ചിത്രീകരണം നടത്തുന്നവരുടെ പേര് വിവരം മുൻകൂട്ടി ഇടവക വികാരിയെ അറിയിക്കണമെന്നും താമരശേരി ബിഷപ്പിന്റെ 10 നിർദേശങ്ങളിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുക്കര്‍മങ്ങളുടെ സമയത്ത് ദേവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് അഭികാമ്യമെന്ന് താമരശ്ശേരി രൂപത. താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലാണ് നിര്‍ദ്ദേശം നല്‍കിയത്. ‘ദൈവാലയ തിരുക്കര്‍മങ്ങള്‍-ഫോട്ടോഗ്രാഫേഴ്‌സിനുള്ള നിര്‍ദേശങ്ങള്‍’ എന്ന തലക്കെട്ടിലുള്ള അറിയിപ്പിലാണ് നിര്‍ദേശങ്ങളുള്ളത്. ‘തിരുക്കര്‍മങ്ങളുടെ സമയത്ത് ദൈവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതല്‍ അഭികാമ്യം. അക്രൈസ്തവരാണെങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവരായിരിക്കണം’, എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ
താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ
advertisement

ദേവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചാണ് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ദൈവാലയത്തില്‍ പ്രവേശിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.

നിർദേശങ്ങളുടെ പൂർണരൂപം

ദൈവാലയ തിരുക്കർമ്മങ്ങൾ - ഫോട്ടോഗ്രാഫേഴ്‌സിനുള്ള നിർദ്ദേശങ്ങൾ

1. ദൈവാലയ തിരുക്കർമ്മങ്ങൾക്ക് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ കുടുംബനാഥൻ/കുടുംബനാഥ മുൻകൂട്ടി ഇടവക വികാരിയെ അവരുടെ പേരുവിവരം അറിയിച്ചിരിക്കണം. വികാരിയച്ചൻ നൽകുന്ന നിർദ്ദേശങ്ങൾ കുടുംബനാഥൻ ഫോട്ടോ/വീഡിയോ ചിത്രീകരിക്കാൻ വരുന്നവരെ മുൻകൂട്ടി അറിയിക്കുകയും വേണം.

2. തിരുക്കർമ്മങ്ങളുടെ സമയത്ത് രണ്ടു ഫോട്ടോഗ്രാഫേഴ്‌സിനും രണ്ട് വീഡിയോ ഗ്രാഫേഴ്സിനും മാത്രമാണ് പള്ളിയകത്ത് ഫോട്ടോ ചിത്രീകരണത്തിന് അനുവാദം ഉള്ളത്.

advertisement

3. ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദൈവാലയത്തിൽ പ്രവേശിക്കേണ്ടത്. അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ല.

4. തിരുക്കർമ്മങ്ങൾ കൃത്യ സമയത്ത് ആരംഭിക്കുന്നതിന് ഫോട്ടോഗ്രാഫേഴ്‌സ്/വീഡിയോഗ്രാഫേഴ്‌സ് തടസ്സമാകരുത്. വളരെ അത്യാവശ്യമുള്ള ഫോട്ടോകൾ മാത്രം തിരുക്കർമ്മങ്ങൾക്കിടയിൽ എടുക്കാൻ ശ്രദ്ധിക്കണം. വചന വ്യാഖ്യാനം തടസ്സപ്പെടുത്തിക്കൊണ്ട് ചിത്രീകരണം പാടില്ല.

5. തിരുക്കർമ്മങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുമ്പോൾ തിരുക്കർമ്മങ്ങളോടും ദൈവാലയത്തോടും യാതൊരു അനാദരവും ഉണ്ടാകാൻ പാടില്ല.

6. തിരുക്കർമ്മാവസരങ്ങളിൽ ദൈവാലയത്തിൽ, ശക്തിയേറിയ ലൈറ്റുകളുടെ അകമ്പടിയോടെ വീഡിയോ/ഫോട്ടോ റെക്കോർഡിംഗ് നടത്താൻ അനുവാദമില്ല.

advertisement

7. തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നവർക്ക്, അസൗകര്യമുണ്ടാകാതെ വേണം വീഡിയോ റെക്കോർഡിംഗും ഫോട്ടോഗ്രഫിയും ചിത്രീകരിക്കാൻ. വിശ്വാസികൾ ശ്രദ്ധയോടെ പങ്കെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്ന വിധമുള്ള പെരുമാറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

(ഓടുക, പ്രസംഗ സമയത്ത് ഫോട്ടോ എടുക്കുക മുതലായവ)

8. തിരുക്കർമ്മങ്ങളുടെ സമയത്ത് ദൈവാലയത്തിൽ, വീഡിയോ/ഫോട്ടോ എടുക്കുന്നവർ -ക്രൈസ്‌തവ വിശ്വാസികളാകുന്നതാണ് കൂടുതൽ അഭികാമ്യം. അക്രൈസ്തവരാണെങ്കിൽ വി. കുർബാനയെക്കുറിച്ചും തിരുക്കർമ്മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ള വരായിരിക്കണം.

9. തിരുക്കർമ്മങ്ങൾ കഴിഞ്ഞ് വളരെ അത്യാവശ്യം വേണ്ട ഫോട്ടോകൾ മാത്രമേ (പരമാവധി 5) ദൈവാലയത്തിൽവച്ച് എടുക്കാൻ പാടുള്ളു. ഈ സമയം ദൈവാലയത്തിലായിരിക്കുന്നവർ പരിപൂർണ്ണ നിശബ്ദത പാലിക്കണം.

advertisement

10. തിരുക്കർമ്മങ്ങളുടെ സമയത്ത് ഫോട്ടോഗ്രാഫേഴ്സ് ഉണ്ടെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(മേൽപറഞ്ഞ നിർദ്ദേശങ്ങൾ 2025 ഒക്ടോബർ 05 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.)

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദേവാലയ തിരുക്കർമങ്ങൾ ക്രൈസ്തവർ ചിത്രീകരിക്കുന്നത് അഭികാമ്യം' താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ
Open in App
Home
Video
Impact Shorts
Web Stories