നിയാസ് എന്ന എസ്എഫ്ഐ നേതാവാണ് അഖിലിനെ കുത്തിയത്. നെഞ്ചിൽ രണ്ട് തവണ കുത്തുകയായിരുന്നു. അതേസമയം അഖിലിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
also read: നടിയെ ആക്രമിച്ച കേസ്; പ്രത്യേക പോക്സോ കോടതിയിൽ വിചാരണ ചെയ്യാനുള്ള മന്ത്രിസഭ തീരുമാനം റദ്ദാക്കി
സംഭവത്തെ തുടർന്ന് വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. എസ്എഫ്ഐക്കെതിരെ വിദ്യാർഥികൾ രംഗത്തെത്തി. യൂണിറ്റ് പിരിച്ചുവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. കോളജിലെ എസ്എഫ്ഐ യൂണിറ്റിന് മുന്നിലും വിദ്യാർഥികൾ ഉപരോധിച്ചു.
കഴിഞ്ഞ ദിവസം ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇന്നുണ്ടായ സംഘർഷം. മൂന്ന് ദിവസം മുമ്പ് ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് അഖിൽ ഉൾപ്പെടെയുള്ളവരെ എസ്എഫ്ഐ നേതാക്കൾ മർദിച്ചിരുന്നു.
advertisement
ഇന്ന് മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിനിടെയാണ് അഖിലിനെ കുത്തിയത്. യൂണിറ്റിന് ഇഷ്ടമില്ലാത്തത് ചെയ്യാൻപാടില്ലെന്ന സമീപനമാണ് എസ്എഫ്ഐക്കെന്ന് വിദ്യാർഥികൾ ആരോപിച്ചു.
അതിനിടെ പ്രതികരണങ്ങൾ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവർത്തകരെ എസ്എഫ്ഐ നേതാക്കൾ തടഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.