നടിയെ ആക്രമിച്ച കേസ്; പ്രത്യേക പോക്സോ കോടതിയിൽ വിചാരണ ചെയ്യാനുള്ള മന്ത്രിസഭ തീരുമാനം റദ്ദാക്കി
Last Updated:
പുതിയ കോടതി സ്ഥാപിക്കാനുള്ള തീരുമാനം മാത്രം ഉത്തരവായി ഇറക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം:കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാര പ്രത്യേക പോക്സോ കോടതിയിൽ നടത്താനുള്ള മന്ത്രിസഭ തീരുമാനം റദ്ദാക്കി. ഈ കേസ് സിബിഐ കോടതിയിലെ വനിത ജഡ്ജി വിചാരണ ചെയ്യണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ കേസിൻറെ വിചാരണ പ്രത്യേക കോടതിയിൽ നടത്താന്‍ തീരുമാനിച്ചത്.
എന്നാൽ ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി തീരുമാനം റദ്ദാക്കുകയായിരുന്നു. പുതിയ കോടതി സ്ഥാപിക്കാനുള്ള തീരുമാനം മാത്രം ഉത്തരവായി ഇറക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. അടുത്ത മന്ത്രിസഭ യോഗം ഈ തീരുമാനം അംഗീകരിച്ചാൽ മതിയാകും.
നെടുമ്പാശേരിയിൽ പോക്സോ കേസുകൾക്ക് മാത്രമായി പ്രത്യേക കോടതി സ്ഥാപിക്കാനായിരുന്നു മന്ത്രിസഭ യോഗത്തിലെ തീരുമാനം. നടിയെ ആക്രമിച്ച കേസ് ഇവിടെ വിചാരണ ചെയ്യുമെന്ന് ഇതിൽ ചേർത്തിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 12, 2019 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടിയെ ആക്രമിച്ച കേസ്; പ്രത്യേക പോക്സോ കോടതിയിൽ വിചാരണ ചെയ്യാനുള്ള മന്ത്രിസഭ തീരുമാനം റദ്ദാക്കി