എന്‍എസ്എസുമായി സിപിഎം നേതൃത്വം അകല്‍ച്ചയിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് എസ്എന്‍ഡിപി സെക്രട്ടറിയുടെ വീട്ടില്‍ മുഖ്യമന്ത്രിയും സംഘവുമെത്തിയത്. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനായിരുന്നു സംഘം കണിച്ചുകുളങ്ങരയില്‍ എത്തിയത്. വെള്ളാപ്പള്ളി നടേശനാണ് കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ അധ്യക്ഷന്‍.
Also Read: BREAKING: ചര്‍ച്ച് ആക്റ്റ്: നിയമനിര്‍മാണം വേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് കോടിയേരി
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലെ പിണറായിയുടെ ഗൃഹസന്ദര്‍ശനം രാഷ്ട്രീയ കേരളം വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായാണ് പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിലെത്തുന്നത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയപ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു വെള്ളാപ്പള്ളിയും എസ്എന്‍ഡിപിയും കൈക്കൊണ്ടത്.
advertisement
ഈ സാഹചര്യത്തിലാണ് കണിച്ചുകുളങ്ങരയിലെ പരിപാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്നതും വെള്ളാപ്പള്ളി നടേശന്റെ വീട് സന്ദര്‍ശിക്കുന്നതും.
