നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ചര്‍ച്ച് ആക്റ്റ്: നിയമനിര്‍മാണം വേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് കോടിയേരി

  BREAKING: ചര്‍ച്ച് ആക്റ്റ്: നിയമനിര്‍മാണം വേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് കോടിയേരി

  മോദി ആയിരം തവണ ഗംഗയില്‍ മുങ്ങി കുളിച്ചാലും ജന രോഷത്തില്‍ നിന്ന് രക്ഷപെടാനാവില്ല

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
   കോട്ടയം: ചര്‍ച്ച് ആക്ട് നടപ്പാക്കുന്ന കാര്യത്തില്‍ ആലോചനയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമ നിര്‍മാണം വേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍എസ്എസിന്റെ കാര്യത്തില്‍ നിലപാട് മാറ്റമില്ലെന്നും കോടിയേരി വ്യക്തമാക്കി.

   എന്‍എസ്എസുമായുള്ള നിലാപാടിന്റെ വസ്തുത വിശദീകരിച്ചെന്ന് മാത്രമേയുള്ളൂവെന്ന് പറഞ്ഞ കോടിയേരി എന്‍എസ്എസ് സ്വീകരിച്ച മുന്‍ നിലപാട് ആണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും ശബരിമല ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍എസ്എസിന് സര്‍ക്കാരിനോട് എതിര്‍പ്പില്ലെന്നും പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

   Also Read: EXCLUSIVE: സൈബര്‍ പോരാളികളുടെ ശ്രദ്ധയ്ക്ക്: പ്രവര്‍ത്തകരുടെ പോസ്റ്റുകളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കില്ല

    

   ''എന്‍എസ്എസ് നിലപാട് പ്രകടിപ്പിച്ചോട്ടെ. അവര്‍ വിശ്വാസത്തിന്റെ ഭാഗമായി നില്‍ക്കും എന്നാണ് പറഞ്ഞത്. വിശ്വാസം അവരെ രക്ഷിക്കട്ടെ.' കോടിയേരി പറഞ്ഞു. സമുദായ നേതാക്കളോട് എല്‍ഡിഎഫിന് സൗഹൃദ നിലപാടാണെന്നും ആരെയും ശത്രുപക്ഷത്ത് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ കാണാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അനുമതി നിഷേധിക്കാറില്ലെന്ന് പറഞ്ഞ കോടിയേരി വാതില്‍ മുട്ടി അടച്ച സ്ഥലത്ത് പോകാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.

   കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച കോടിയേരി തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളം അദാനിയെ ഏല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നെന്നും കേന്ദ്രം കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുകായണെന്നും പറഞ്ഞു. കേന്ദ്ര നിക്ഷേപം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും കോടിയേരി ആരോപിച്ചു.

   Dont Miss: 'കെ.ആർ. മീരയ്ക്കെതിരേ ആക്രമണത്തിന് പ്രേരിപ്പിച്ചു': ബൽറാമിനെതിരേ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും സൈബർ സെല്ലിനും പരാതി

    

   ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും കേന്ദ്ര പദ്ധതികളോട് സംസ്ഥാനം നിസ്സഹകരണം കാണിച്ചിട്ടില്ലെന്നും പറഞ്ഞ സിപിഎം സെക്രട്ടറി കര്‍ഷക മാര്‍ച്ചിലൂടെ ഉയര്‍ന്ന ജനരോഷം മറച്ച് പിടിക്കാനാണ് കേന്ദ്രം പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതെന്നും പറഞ്ഞു. മോദി ആയിരം തവണ ഗംഗയില്‍ മുങ്ങി കുളിച്ചാലും ജന രോഷത്തില്‍ നിന്ന് രക്ഷപെടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   രാമക്ഷേത്രം പണിയുമെന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച കോടിയേരി കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത് ആര്‍എസ്എസ് നിലപാടണെന്നും ഇത് വ്യക്തമാക്കുന്നത് ആണ് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ പ്രസ്താവനയെന്നും ചൂണ്ടിക്കാട്ടി. ഇതില്‍ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ലീഗും തയാറാവണമെന്നും കോടിയേരി പറഞ്ഞു.

   First published:
   )}