1829നുശേഷം സതി നിരോധനത്തിനുള്ള ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യമുന്നേറ്റമായാണ് ക്ഷേത്രപ്രവേശനവിളംബരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം വലിയൊരു മാറ്റത്തിന്റെ നാന്ദിയാകുകയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായപ്പോൾ ക്ഷേത്രം അടച്ചിട്ടും, അതിനെതിരെ കേസ് കൊടുത്തും സംഘർഷമുണ്ടാക്കിയും കീഴ് ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിക്കാതിരിക്കാൻ ചിലർ ശ്രമിച്ചു. ഇത് ഇക്കാലത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയല്ല സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തോറ്റിട്ടും ജയിച്ചു; പക്ഷേ പി എം ഇസ്മയില്‍ ലോക്‌സഭ കണ്ടില്ല
നവോത്ഥാനമെന്നത് എല്ലാ ജനവിഭാഗങ്ങളേയും സ്വാധീനിച്ച സമഗ്രമായ മുന്നേറ്റമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗത്തിലുംപ്പെട്ട പുരോഗമനവാദികളും ഇതിന്റെ ഭാഗമായിരുന്നു. ജാതിയമായ അവശതകള്‍ക്കെതിരായുള്ള സമരങ്ങളില്‍ നിന്ന് ആരംഭിച്ച് ജനജീവിതത്തെയാകെ മാറ്റിമറിക്കുന്ന ഒന്നായി നവോത്ഥാനം മാറി. ഉന്നതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെ ജീവിതത്തെപ്പോലും നവോത്ഥാനം ജനാതിപത്യവത്കരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാഹിത്യത്തിലും സംസ്‌കാരത്തിലും നവോത്ഥാനം പുതിയ അടിസ്ഥാനമിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
advertisement