TRENDING:

'ജനസേവകാരാണെന്ന കാര്യം മറക്കരുത്' ഉദ്യോഗസ്ഥർ അഴിമതി കാണിച്ചാൽ വീട്ടിൽ കിടന്നുറങ്ങില്ലെന്ന് മുഖ്യമന്ത്രി

Last Updated:

അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി താക്കീത് നൽകി. അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ഉദ്യോഗസ്ഥർ ജനസേവകാരാണ് എന്ന കാര്യം മറന്ന് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാർ. ഉദ്യോഗസ്ഥരല്ല യജമാനന്മാർ. യഥാർത്ഥ യജമാനന്മാരെ ഭൃത്യരായി കാണരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. മട്ടന്നൂർ മുനിസിപ്പാലിറ്റി ഗവ. സ്പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
advertisement

അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകുമെന്ന് മുഖ്യമന്ത്രി താക്കീത് നൽകി. അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസുകളിൽ വരുന്ന ആളുകളുടെ ആവശ്യം പെട്ടെന്ന് നടക്കണമെന്ന ആഗ്രഹത്തെ ചൂഷണം ചെയ്യാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതുകൊണ്ടാണ് അഴിമതി വ്യാപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിയാണ് കേരളത്തിനുള്ളത്. അതിന്‍റെ അർഥം എല്ലായിടവും അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളിൽ ഇത്തരം ദുശീലങ്ങൾ തുടരുന്നുണ്ട്. എന്നാൽ ഉയർന്ന തലങ്ങളിൽ അഴിമതി തീർത്തും ഇല്ലാതായി എന്നും ഭരണ നേതൃതലത്തിൽ അഴിമതിയുടെ ലാഞ്ജനയേ ഇല്ലയെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനസേവകാരാണെന്ന കാര്യം മറക്കരുത്' ഉദ്യോഗസ്ഥർ അഴിമതി കാണിച്ചാൽ വീട്ടിൽ കിടന്നുറങ്ങില്ലെന്ന് മുഖ്യമന്ത്രി