വിശ്വാസമല്ല, മൗലികാവകാശമാണ് വലുത്; പിണറായി ( FULL TEXT)
യോഗത്തിൽ പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയും സംസാരിച്ചതിൽ ശബരിമല വിഷയതിൽ മുൻവിധിയോടു സമീപിച്ചുവെന്നാണ് ആരോപണം. സർക്കാർ എടുത്ത നിലപാട്, കോടതി പറഞ്ഞത് നടപ്പാക്കുകയെന്നാണ്. മുൻ വർഷങ്ങളിൽ ഹൈക്കോടതി വിധി വന്നപ്പോൾ ആ വിധി നടപ്പാക്കാനാണ് സർക്കാർ തയ്യാറായത്. ആ വിധിക്കു വ്യതിയാനം വരുത്താൻ ശ്രമിച്ചില്ല. സർക്കാരെന്ന നിലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുക. അവിടെ ദുർവാശിയുടെ പ്രശ്നമല്ല. ജനാതിപത്യ, നിയമ വാഴ്ച നിലനിൽക്കുന്ന ഇടത്ത് സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ എന്ത് ദുർവാശിയാണെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
advertisement
ആരാണ് തൃപ്തി ദേശായി; അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നോ?: പിണറായി
സർക്കാർ വിശ്വാസികൾക്ക് എല്ലാ വിധ സംരക്ഷണവും നൽകും. ശബരിമല കൂടുതൽ യശസ്സോടെ ഉയർന്നു വരിക എന്നതിനാവശ്യം വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാരിന് വേറെ ഓപ്ഷൻ ഇല്ല.
ഇക്കാര്യതിൽ ക്രമീകരണം ഉണ്ടാക്കാമെന്നായിരുന്നു സർക്കാരിന്റെ നിർദേശം. ശേഷം സർവകക്ഷി യോഗം അവസാനിച്ചു. പ്രതിപക്ഷ നേതാവ് ഇറങ്ങി പോകുന്നെന്നും പറഞ്ഞു പോയി. നിയമ വാഴ്ചയുള്ള നാടെന്നിരിക്കെ, വേറെ നിലപാടെടുക്കാൻ സർക്കാരിന് കഴിയില്ല. ഭരണ ഘടനാ മൂല്യങ്ങൾ ലംഘിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി പറയുന്നു. വിശ്വാസങ്ങൾക്കും മുകളിലാണ് മൗലികാവകാശം. അത് കൊണ്ട് സുപ്രീം കോടതിയെ അനുസരിക്കുകയെ സർക്കാരിന് കഴിയൂ. വിശ്വാസ സമൂഹം അത് മനസ്സിലാക്കണം, മുഖ്യമന്ത്രി പറഞ്ഞു.

