ആരാണ് തൃപ്തി ദേശായി; അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നോ?: പിണറായി

Last Updated:
തിരുവനന്തപുരം: സര്‍വ്വകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തൃപ്തി ദേശായി ആരാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃപ്തിയുടെ ശബരിമല പ്രവേശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പിണറായിയുടെ തമാശ രൂപേണയുള്ള മറുപടി.
തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകള്‍ വന്നാല്‍ ശബരിമലയിലേക്ക് കയറ്റിവിടുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച പിണറായി 'ആരാണ് അവര്‍. അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നോയെന്നും ചോദിച്ചു. നിങ്ങളല്ലേ അതൊക്കെ അന്വേഷിക്കേണ്ടത് അന്വേഷിക്കൂ.. എന്നും മാധ്യമപ്രവര്‍ത്തകരോട് പിണറായി പറഞ്ഞു. 'സിഎമ്മിനോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തയച്ചു' എന്നാണ് അവര്‍ പറയുന്നത്' എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊക്കെ സാധാരണ നിലയ്ക്ക് ആവശ്യമായ നടപടിയെടുക്കുമല്ലോ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
advertisement
ശബരിമല ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആരാധനാലയമാണെന്നും അവിടെ സംഘര്‍ഷമുണ്ടാകാന്‍ പാടില്ലെന്നും പിണറായി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഹൈക്കോടതി വിധി വന്നപ്പോള്‍ ആ വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറായത്. ആ വിധിക്കു വ്യതിയാനം വരുത്താന്‍ ശ്രമിച്ചില്ല. സര്‍ക്കാരെന്ന നിലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടെ ദുര്‍വാശിയുടെ പ്രശ്‌നമല്ല. ജനാതിപത്യ, നിയമ വാഴ്ച നിലനില്‍ക്കുന്ന ഇടത്ത് സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ എന്ത് ദുര്‍വാശിയാണെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
advertisement
സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കും. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരിക എന്നതിനാവശ്യം വേണ്ട ക്രമീകരണങ്ങള്‍ ഉണ്ടാക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന് വേറെ ഓപ്ഷന്‍ ഇല്ലെന്നും പറഞ്ഞ പിണറായി നിയമ വാഴ്ചയുള്ള നാടെന്നിരിക്കെ, വേറെ നിലപാടെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. ഭരണ ഘടനാ മൂല്യങ്ങള്‍ ലംഘിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി പറയുന്നു. വിശ്വാസങ്ങള്‍ക്കും മുകളിലാണ് മൗലികാവകാശം. അത് കൊണ്ട് സുപ്രീം കോടതിയെ അനുസരിക്കുകയെ സര്‍ക്കാരിന് കഴിയൂ. വിശ്വാസ സമൂഹം അത് മനസ്സിലാക്കണം, മുഖ്യമന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആരാണ് തൃപ്തി ദേശായി; അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നോ?: പിണറായി
Next Article
advertisement
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 3 ഡോക്ടർമാർ ഉൾ‌പ്പെടെ നാലുപേർ കൂടി പിടിയിൽ
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ 3 ഡോക്ടർമാർ ഉൾ‌പ്പെടെ നാലുപേർ കൂടി പിടിയിൽ
  • ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ എൻഐഎ നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.

  • അറസ്റ്റിലായവരുടെ എണ്ണം ആറായി, 15 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട്.

  • ജമ്മു കശ്മീരിൽ നിന്നുള്ള മൂന്ന് ഡോക്ടർമാരും, യുപിയിൽ നിന്നുള്ള ഒരാളുമാണ് അറസ്റ്റിലായത്.

View All
advertisement