യോഗം അലങ്കോലമാക്കരുതെന്ന് ആദ്യം അഭ്യർത്ഥിച്ചു. പിന്നെ കാര്യമായി തന്നെ സദസിലിരുന്നവരെ ശാസിക്കുകയും ചെയ്തു. 'വെറുതെ ബഹളമുണ്ടാക്കാൻ കുറേപേർ വന്നു. വെറുതെ ശബ്ദമുണ്ടാക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിൽ അതിന്‍റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്ത് കാണിക്കാനുമുള്ള ഒരു വേദിയാണ് യോഗം എന്ന് കരുതരുത്' ബഹളമുണ്ടാക്കിയവരെ ശാസിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സദസിലിരുന്നവർ ബഹളം വെച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രി ശാസിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വേദിയിൽ ഉണ്ടായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2019 7:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്ത് കാണിക്കാനുമുള്ള ഒരു വേദിയാണ് യോഗം എന്ന് കരുതരുത്': ബൈപാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി