മാനസിക പീഡനമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു.
സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പിയടിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ കോപ്പിയടി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങള്‍ വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സഹപാഠികള്‍ ആരോപിക്കുന്നു.
ഇവര്‍ വിദ്യാര്‍ഥിനിയുടെ ഫോട്ടോ എടുത്തതായും പറയപ്പെടുന്നു. ഇതേത്തുടര്‍ന്ന് കോളജില്‍ നിന്നും ഇറങ്ങിയോടിയ വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു. മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2018 5:54 PM IST
