പ്രസവമെടുക്കാൻ ഡോക്ടറെത്തിയത് പൂസായി; കുഞ്ഞും അമ്മയും മരിച്ചു

Last Updated:
അഹമ്മദാബാദ്: ലേബർ റൂമിലേക്ക് ഡോക്ടർ എത്തിയത് മദ്യപിച്ച് ലക്കുകെട്ട് നാലുകാലിൽ. ഡോക്ടറുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയുടെ ഫലമായി രണ്ട് വിലപ്പെട്ട ജീവനുകളും നഷ്ടപ്പെട്ടു. ഗുജറാത്തിലെ ബോടാഡ് ജില്ലയിലാണ് സംഭവം. അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോ.പി.ജെ ലകാനിയ‌ാണ് അറസ്റ്റിലായത്.
160 കിലോമീറ്റർ യാത്ര ചെയ്തു തിങ്കളാഴ്ച രാത്രിയാണ് പൂർണഗർഭിണിയായ കാമിനിബെൻ ചാഞ്ചിയ (22)യെ ബോടാഡ് ഗവ. സോനാവാല ആശുപത്രിയിൽ എത്തിച്ചത്. പ്രസവമെടുക്കാനായി ഡോക്ടറെത്തിയത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. ആദ്യം നവജാത ശിശു മരിച്ചു. പിന്നാലെ കാമിനിബെന്നും. മൃതദേഹം മറ്റൊരു ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.
ഡ്യൂട്ടിക്കിടയിൽ ഡോക്ടർ മദ്യപിച്ചതായി പൊലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത ഡോക്ടറെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കി. ഡോക്ടറുടെ അനാസ്ഥക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഗുജറാത്തിൽ മദ്യനിരോധനമുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രസവമെടുക്കാൻ ഡോക്ടറെത്തിയത് പൂസായി; കുഞ്ഞും അമ്മയും മരിച്ചു
Next Article
advertisement
ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി ഡൽഹിയിലെ റിഡംപ്ഷൻ പള്ളിയിലെത്തും
ക്രിസ്മസ് ആഘോഷം; പ്രധാനമന്ത്രി ഡൽഹിയിലെ റിഡംപ്ഷൻ പള്ളിയിലെത്തും
  • പ്രധാനമന്ത്രി മോദി ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ സന്ദർശിക്കും

  • പള്ളിയിലും പരിസരത്തും പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്

  • ക്രൈസ്തവർക്കെതിരായ അക്രമങ്ങളെക്കുറിച്ച് സഭാ നേതാക്കൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.

View All
advertisement