കുളക്കട മഠത്തിനാപുഴ സുധാ വിലാസത്തിൽ രമണൻ നൽകിയ ഹർജിയിലാണ് കമ്മിഷൻ ഉത്തരവിട്ടത്. ഗർഭിണിയായ പശുവിനെ ബ്രോക്കർ മുഖേന 56,000 രൂപ നൽകിയാണ് രമണൻ വാങ്ങിയത്. 2023 മാർച്ച് 11-ന് പശു പ്രസവിച്ചു. എന്നാൽ, മൂന്ന് മാസം കറന്നെങ്കിലും ആറ് ലിറ്ററിൽ കൂടുതൽ പാൽ ലഭിച്ചില്ല.
പശുവിനെ വിറ്റവരെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിക്കുകയോ പശുവിനെ തിരികെ കൊണ്ടുപോകാൻ തയ്യാറാവുകയോ ചെയ്തില്ല. തുടർന്ന് രമണൻ പോലീസിൽ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മിഷനെ സമീപിച്ചത്.
advertisement
പശുവിന്റെ വിലയായ 56,000 രൂപയും, മാനസിക സംഘർഷത്തിന് 26,000 രൂപയും, കോടതിച്ചെലവായി 10,000 രൂപയും ഉൾപ്പെടെ 92,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്. 45 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 9% പലിശ കൂടി നൽകേണ്ടിവരും. ഹർജിക്കാർക്ക് വേണ്ടി അഡ്വ. പ്രവീൺ പി. പൂവറ്റൂർ ഹാജരായി.