തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെയാണ് സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായത്. കോർപറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിലാണ് ഐടി ജീവനക്കാരിയായ വൈഷ്ണയെ കോൺഗ്രസ് അവതരിപ്പിച്ചത്. കോർപറേഷൻ പരിധിയിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ കഴിയൂ. ഇതോടെ സ്ഥാനാർത്ഥിയെ മാറ്റി നിശ്ചയിക്കേണ്ട അവസ്ഥയിലായിരുന്നു കോൺഗ്രസ് നേതൃത്വം.
വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നൽകിയ വിലാസത്തിലെ തെറ്റു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽനിന്ന് പേര് നീക്കിയത്. വൈഷ്ണയുടെ വിലാസം ശരിയല്ലെന്നും പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയെ കമ്മീഷൻ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചെങ്കിലും അന്തിമ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു.
advertisement
വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടിയ സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയിരുന്നു.വൈഷ്ണയുടെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെയും വാദം കേട്ട കമ്മിഷൻ, തീരുമാനം ഇന്ന് ഉച്ചയ്ക്കു മുൻപ് പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാന്റെ ഓഫീസിൽ ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു. വോട്ടർ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും മറ്റ് അധികൃതരും പ്രവർത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഡ്വ.മൃദുൽ ജോൺ മാത്യു കമ്മീഷനെ അറിയിച്ചു. പരാതി നൽകിയ ധനേഷിന്റെ വീട്ടു നമ്പറിൽ 28 വോട്ടർമാരുടെ പേരുണ്ടെന്നും അഭിഭാഷകൻ അറിയിച്ചെങ്കിലും അതിന് ഈ കേസുമായി നേരിട്ടു ബന്ധമില്ലാത്തതിനാൽ പരിഗണിക്കുന്നില്ലെന്ന് കമ്മീഷൻ പറഞ്ഞു.
Summary: Congress candidate Vaishna Suresh can contest the election in the Muttada ward of the Thiruvananthapuram Corporation. The State Election Commission rectified the decision to exclude her name from the voters' list, acting on the directive of the High Court. The Commission issued an order including Vaishna's name in the voters' list. The Election Commission will inform the High Court of this current stance.
