വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന യുവാക്കളെ നിസാർ മർദിച്ചത്. യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. യുവാക്കളുടെ പരാതിയിൽ ചങ്ങരംകുളം പൊലീസ് നിസാറിനെ പിടികൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ നിസാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാനെത്തിയ ഘട്ടത്തിലും നിസാർ പൊലീസിനോട് തട്ടിക്കയറിയതായാണ് വിവരം. പൊലീസിന്റെ കണ്ണുവെട്ടിച്ച് നിസാർ ഓട്ടോയിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
അതേസമയം നിസാറിന് ജാമ്യം നൽകരുതെന്ന് അന്ന് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതായാണ് സൂചന. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമാണ് ഇതിന് കാരണം. മേഖലയിലെ ഔദ്യോഗിക കോൺഗ്രസ് കമ്മറ്റികളും നിസാറിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാർട്ടിയുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് നേതാക്കൾ പറയുന്നത്.
കഴിഞ്ഞ ദിവസം രാഹുലിനെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ചും നിസാർ കുമ്പിള ഫേസ്ബുക്ക് ഇട്ടിരുന്നു.