Also Read- കുന്നംകുളത്തെ സനൂപ്: ആറാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ
എന്നാൽ, കൊച്ചനിയൻ കേസിൽ മുകുന്ദനെ കോടതി വെറുതെ വിട്ടതാണെന്നാണ് സിപിഎം വിശദീകരണം. 1992 ഫെബ്രുവരി 29നായിരുന്നു എസ്എഫ്ഐ നേതാവ് കൊച്ചനിയൻ കൊല്ലപ്പെട്ടത്. കെ.എസ്.യു നേതാക്കളായിരുന്നു പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന എം എസ് അനിൽകുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്നു മുകുന്ദൻ. 36 വർഷം നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുകുന്ദൻ സിപിഎമ്മിലേക്ക് എത്തുന്നത്. അതേസമയം, കൊച്ചനിയൻ കേസിൽ പ്രതിയായിരുന്ന ഒരാളെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് വിവരം.
advertisement
സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് എം കെ മുകുന്ദൻ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിജെപിയുമായി ചേർന്ന് കോൺഗ്രസ് നഗരവികസനം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ മുൻമേയർമാരുടെ അഴിമതി താൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ ഇല്ലാത്ത ധാരണയുടെ പേരിൽ തന്നെ പാർലിമെന്ററി പാർട്ടി സ്ഥാനത്തുനിന്ന് നീക്കി. ഡിസിസി പ്രസിഡന്റായിരുന്ന ടി എൻ പ്രതാപനും പത്മജ വേണുഗോപാലും ചേർന്ന് കൗൺസിലർമാരെ ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരെ ഒപ്പിടുവിച്ച് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോർപറേഷനിൽ ബിജെപിക്ക് ആറ് സീറ്റ് നേടാനായത് ദുർബല സ്ഥാനാർഥികളെ നിർത്തി കോൺഗ്രസ് ഒത്തുകളിച്ചതിനാലാണെന്നും പിന്നീട് ബിജെപിയുമായി ചേർന്ന് ഭരണം കൈക്കലാക്കാനും നീക്കം നടത്തിയതായി മുകുന്ദൻ ആരോപിച്ചു. സിപിഎം ജില്ലാസെക്രട്ടറിയറ്റംഗം പി കെ ഷാജൻ, ജില്ലാകമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തി, തൃശൂർ ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവരും മുകുന്ദനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.