TRENDING:

ജി. രാമന്‍ നായരുള്‍പ്പെടെ മൂന്ന് പ്രമുഖർ ബിജെപിയില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു.  മുൻ കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍, ഐഎസ്ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം പ്രമീള ദേവി എന്നിവരാണ് ബിജെപി അംഗത്വമെടുത്തത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വമെടുത്തത്.
advertisement

നേരത്തെ ബിജെപിയില്‍ ചേരുമെന്ന സൂചന നല്‍കി രാമന്‍ നായര്‍ രംഗത്തെത്തിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമാണ് ജി രാമന്‍ നായര്‍. ശബരിമല വിഷയത്തില്‍ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും അതിനൊപ്പം നില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ പത്തനംതിട്ടയില്‍ ബിജെപി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് രാമന്‍ നായരായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സന്ദീപാനന്ദഗിരിക്ക് എതിരായ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍

advertisement

ബിജെപിയുമായി ബന്ധപ്പെട്ട് നേരത്തെ പ്രവൃത്തിച്ച വ്യക്തിയാണ് ജി മാധവന്‍ നായര്‍. കവിയും എൻ എസ് എസ് കോളേജ് ഇംഗ്ലീഷ് അധ്യാപികയുമായിരുന്ന പ്രമീള ദേവി കോണ്‍ഗ്രസ് നിയോഗിച്ച വനിതാ കമ്മീഷന്‍ അംഗമായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പാര്‍ട്ടികളില്‍ നിന്ന് പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ എന്നെ സ്വാഗതം ചെയ്യുന്ന ആളുകളാണെന്നും രാമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഈ കാര്യത്തില്‍ തന്നെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറായില്ലെങ്കില്‍ അവിടേക്ക് പോകാതെ മറ്റ് വഴിയില്ലെന്നും രാമന്‍ നായര്‍ പറഞ്ഞിരുന്നു.  രാമൻ നായരും പ്രമീള ദേവിയും കോട്ടയം സ്വദേശികളാണ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജി. രാമന്‍ നായരുള്‍പ്പെടെ മൂന്ന് പ്രമുഖർ ബിജെപിയില്‍