നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയും വികസന അജണ്ടയുമാണ് ബിജെപിക്ക് വൻ വിജയം സമ്മാനിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മോദി ഭരണത്തിൽ ഗാന്ധിയൻ മൂല്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നു. പാവപ്പെട്ടവരുടെ മുഖം ഓർമിച്ചാണ് മോദി പദ്ധതികൾ ആവിഷ്കരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി വഴി ശൗച്യാലയങ്ങൾ നൽകിയതും ഉജ്ജ്വല്‍യോജന പദ്ധതി വഴി പാചകവാതക കണക്ഷൻ നഷകിയതുമെല്ലാം അബ്ദുള്ളക്കുട്ടി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ബുള്ളറ്റ് ട്രെയിൻ അടക്കമുള്ള സ്വപ്ന പദ്ധതികളും മോദി ആവിഷ്കരിക്കുന്നു. വിമർശനങ്ങൾക്കപ്പുറം വികസനത്തിനും പുരോഗതിക്കുമായി ചർച്ചകൾ നടത്താൻ സമയമായെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
advertisement
'സീറ്റ് മോഹിച്ചല്ല സി.പി.എം വിട്ടത്; കെ. സുധാകരന്‍ സീറ്റ് നിഷേധിക്കാന്‍ ശ്രമിച്ചു': അബ്ദുള്ളക്കുട്ടി
ഇതേത്തുടർന്ന് വി.എം സുധീരൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. അബ്ദുള്ളക്കുട്ടിയെ ഉടൻ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വൈകാതെ കെ.പി.സി.സി അധ്യക്ഷൻ കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് വരുമോയെന്നത് കാത്തിരുന്ന കാണാമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറഞ്ഞത്.