ഉമ്മൻചാണ്ടി കൂടി പങ്കെടുക്കുന്ന നിർണ്ണായക ചർച്ചകളാണ് ഇന്ന് ഡൽഹിയിൽ നടക്കുക. ടെലിഫോണ് ചർച്ചയിൽ ഉമ്മൻചാണ്ടി വയനാട് ടി സിദ്ധിഖിന് നൽകണമെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്നു. ഇന്ന് ഇതേ നിലപാട് ആവർത്തിക്കും. വയനാട് ഇല്ലെങ്കിൽ മത്സരിക്കില്ലെന്ന കടുംപിടുത്തത്തിലാണ് സിദ്ധിഖ്. എന്നാൽ വർഷങ്ങളായി കൈവശം വെയ്‌ക്കുന്ന സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ആവർത്തിക്കുന്നു ഐ ഗ്രൂപ്പ്. ഷാനി മോൾ ഉസ്മാന്റെ പേരാണ് മുന്നോട്ട് വയ്ക്കുന്നത്.
Also read: കെ.വി തോമസിന് മികച്ച പ്രതിഫലം നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
advertisement
ആറ്റിങ്ങലിൽ അടൂർ പ്രകാശ് സ്ഥാനാർഥിയാകും. വടകരയിൽ പരിഗണിച്ച വിദ്യ ബാലകൃഷ്ണൻ ദുർബല സ്ഥാനാർഥിയാണെന്ന വിമർശനം ഉയർന്നതോടെയാണ് പിന്മാറ്റം. ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അവർ വഴങ്ങിയില്ല. കെ മുരളീധരന്റെ പേരും മണ്ഡലത്തിലേക്ക് ചർച്ചയിൽ ഉയർന്നതാണ് സൂചന. ചർച്ചകളിൽ ധാരണയായാൽ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകും.
