കെ.വി തോമസിന് മികച്ച പ്രതിഫലം നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
Last Updated:
സ്ഥാനാർഥിത്വം ലഭിച്ചില്ലെങ്കിലും കെ.വി തോമസിന് മികച്ച പ്രതിഫലം ലഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
ന്യൂഡൽഹി: സ്ഥാനാർഥിത്വം ലഭിച്ചില്ലെങ്കിലും കെ.വി തോമസിന് മികച്ച പ്രതിഫലം ലഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അതെന്താണെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ന്യൂസ് 18 നോടാണ് മുല്ലപ്പള്ളി ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്ഥാനാർഥിത്വം ലഭിച്ചില്ലെങ്കിലും കെ.വി തോമസിന് മികച്ച പ്രതിഫലം ലഭിക്കും. അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. തോമസ് മത്സരിക്കണം എന്നായിരുന്നു അവസാന നിമിഷം വരെയും ആഗ്രഹം. സി.പി.എം സ്ഥാനാര്‍ഥി വന്നതോടെ തോമസിന് വിജയിക്കാന്‍ വിയര്‍പ്പ് ഒഴുക്കേണ്ടി വരുമെന്ന അവസ്ഥയായെന്നും അതുകൊണ്ടാണ് റിസ്‌ക് എടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കാസർകോടെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വടകരയില്‍ മത്സരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ സാഹചര്യത്തില്‍ മത്സരിക്കണമെന്ന നേതാക്കളുടെയും ആര്‍എംപിയുടെയും ആവശ്യം തള്ളി. കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു മണ്ഡലത്തില്‍ ഒതുങ്ങി നില്‍ക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ ഏറ്റവും മികച്ച സ്ഥാനാർഥി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2019 9:45 PM IST


