2021 ല്‍ പ്രിയങ്കാ ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസിസി പ്രസിഡന്‍റ് എം.പി വിന്‍സെന്‍റ് 22.5 ലക്ഷം രൂപ വാങ്ങിയ ശേഷം പ്രചരണവാഹനത്തില്‍ പോലും കയറ്റിയില്ലെന്ന പദ്മജ വേണുഗോപാലിന്‍റെ ആരോപണത്തോടും വി.ഡി സതീശന്‍ പ്രതികരിച്ചു. പത്മജ വേണുഗോപാൽ പറയുന്നത് അസംബന്ധമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞതിനുശേഷമാണോ ആരോപണം ഉന്നയിക്കുന്നത്. ഇത്തരമൊരു പരാതി തന്റെയോ കെപിസിസി അധ്യക്ഷൻ്റെയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകളെ അവഗണിച്ചെന്ന ഷമാ മുഹമ്മദിന്‍റെ ആരോപണത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഷമാ മുഹമ്മദ് കോൺഗ്രസിന്റെ വക്താവാണ്, അവർ പാർട്ടിയുടെ ഭാഗമാണ്, ഷമ ഒരു പാവം കുട്ടിയാണ്, അവർ പറഞ്ഞത് സത്യമാണ്. സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം കൊടുക്കാൻ പറ്റാത്തതിൽ ഞങ്ങൾക്ക് വിഷമമുണ്ട്. ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് അവരോട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
advertisement