TRENDING:

മുഖ്യമന്ത്രി അറിഞ്ഞില്ലേ? നിത്യോപയോഗ സാധനങ്ങൾക്ക് GST വർധന നടപ്പാക്കി 18ന് ഉത്തരവിറക്കി

Last Updated:

ജൂലൈ 18നാണ് നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപെടുത്തിയത് പ്രാബല്യത്തിൽ വന്നത്. ഇതിനു തൊട്ടുപിന്നാലെ കേരളവും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ഒരാഴ്ചയായി ഈ ജിഎസ്ടി സംസ്ഥാനത്ത് ഈടാക്കുന്നുമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾക്ക് 5 ശതമാനം ജിഎസ്ടി (GST) വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ചൊവ്വാഴ്ച വാർത്താസമ്മേളനത്തിലാണ്. എന്നാൽ ഇതിന് മുൻപേ തന്നെ കേരളം നികുതി നടപ്പാക്കിത്തുടങ്ങിയതിന്റെ രേഖകൾ പുറത്ത്. ഈ മാസം 18നു തന്നെ ജിഎസ്ടി വർധന നടപ്പാക്കി കേരളം ഉത്തരവിറക്കിയിരുന്നു.
advertisement

ജൂലൈ 18നാണ് നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപെടുത്തിയത് പ്രാബല്യത്തിൽ വന്നത്. ഇതിനു തൊട്ടുപിന്നാലെ കേരളവും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞ ഒരാഴ്ചയായി ഈ ജിഎസ്ടി സംസ്ഥാനത്ത് ഈടാക്കുന്നുമുണ്ട്. ഇതാണ് കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ജിഎസ്‌ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇന്നലെ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ജിഎസ്‌ടി കൗൺസിൽ യോഗങ്ങളിലും ജിഎസ്‌ടി നിരക്കുകൾ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉൽപ്പാദകരും പായ്‌ക്ക് ചെയ്‌ത് വിൽക്കുന്ന അരിക്കും പയറുല്പന്നങ്ങൾക്കുമടക്കം ജിഎസ്‌ടി വർധിപ്പിച്ച തീരുമാനം കേരളത്തിൽ നടപ്പാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

advertisement

കേരളത്തിന്‍റെ പശ്ചാത്തല സൗകര്യവികസന, സാമൂഹ്യക്ഷേമ നടപടികളെ തകര്‍ക്കാനുള്ള ശ്രമമാണ് വായ്പാ പരിധി വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര നടപടികള്‍. അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്‌ക്കു കാരണമാകുന്ന ജിഎസ്‌ടി നിരക്കുവര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവര്‍ധനയ്‌ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തില്‍ കേരളത്തിന്‍റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഈ വര്‍ഷവും ഓണക്കിറ്റ്'; 14 ഇനങ്ങളുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

advertisement

ഓണത്തിന് ഈ വർഷവും സൗജന്യമായി ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രി അറിഞ്ഞില്ലേ? നിത്യോപയോഗ സാധനങ്ങൾക്ക് GST വർധന നടപ്പാക്കി 18ന് ഉത്തരവിറക്കി
Open in App
Home
Video
Impact Shorts
Web Stories