വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ജാഗ്രതയ്ക്ക് നിർദ്ദേശം നൽകി.
ചൈനയിൽ നിന്ന് സംസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും. ചൈനയിൽ നിന്ന് അടുത്തിടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയവർ അവരവരുടെ ജില്ല ഓഫീസറുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേകം പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കള്ളവണ്ടി കയറുന്നവരുടെ എണ്ണം കൂടി;വെസ്റ്റേണ്‍ റെയില്‍വെ പിഴയായി കിട്ടിയത് 104 കോടി
advertisement
ഒമ്പത് പേരാണ് കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ ഇതുവരെ മരിച്ചത്. വൈറസ് ബാധിച്ച് മുന്നൂറിലേറെ പേർ ചൈനയിൽ ചികിത്സയിലാണ്. ഇതിനിടയിൽ അമേരിക്കയിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.
കൊച്ചി ഉൾപ്പെടെയുള്ള അഞ്ച് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ പരിശോധന കർശനമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.