കള്ളവണ്ടി കയറുന്നവരുടെ എണ്ണം കൂടി;വെസ്റ്റേണ്‍ റെയില്‍വെ പിഴയായി കിട്ടിയത് 104 കോടി
Last Updated:
ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടു പോയതിനുമാണ് ഇത്രയും തുക മാത്രം പിഴയായി ഈടാക്കിയത്.
മുംബൈ: രാജ്യത്ത് കള്ളവണ്ടി കയറി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരുടെ പക്കൽ നിന്ന് ഡിസംബറിൽ മാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് റെയിൽവേക്ക് ലഭിച്ചത്.
അതേസമയം, 2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കനുസരിച്ച് വെസ്റ്റേൺ റെയിൽവേയിൽ പിഴയായി ഈടാക്കിയത് 104.10 കോടി രൂപയാണ്. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടു പോയതിനുമാണ് ഇത്രയും തുക മാത്രം പിഴയായി ഈടാക്കിയത്.
21.33 ലക്ഷം പേരിൽ നിന്നാണ് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് പിഴ ഈടാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിൽ 8.85 ശതമാനമാണ് വര്‍ധന.
advertisement
അതേസമയം, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 1821 പേരെ വിചാരണ ചെയ്ത് പിഴയടപ്പിച്ചു. ഈ സമയത്ത് റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്തു നിന്ന് 1632 യാചകരെ നീക്കിയതായും വെസ്‌റ്റേണ്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2020 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കള്ളവണ്ടി കയറുന്നവരുടെ എണ്ണം കൂടി;വെസ്റ്റേണ്‍ റെയില്‍വെ പിഴയായി കിട്ടിയത് 104 കോടി

