TRENDING:

Accident | ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്; മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു

Last Updated:

ഇരുവരും വീണതിനെതുടർന്ന് സഹയാത്രികർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. 25 മിനിറ്റോളം ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശികളായ ലീല (65) രവി (72)ദമ്പതികൾക്കാണ് പരിക്കേറ്റത്. തിരുച്ചിറപ്പള്ളി തിരുവനന്തപുരം ഇൻറർ സിറ്റി ട്രെയിനിൽ നിന്നാണ് ഇരുവരും വീണത്. പാറശാല പരശുവയ്ക്കലിന് സമീപത്തായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും യും പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
Train
Train
advertisement

ഇരുവരും വീണതിനെതുടർന്ന് സഹയാത്രികർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. 25 മിനിറ്റോളം ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. അതേസമയം നെടുമങ്ങാട് പുലിപ്പാറ സ്വദേശികളായ രവിയെയും ലീലയേയും കാണാനില്ല എന്നുപറഞ്ഞ് മക്കൾ നെടുമങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും അറിയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പാറശാല പോലീസ് വ്യക്തമാക്കി.

പിറന്നാള്‍ ദിനത്തില്‍ അച്ഛനൊപ്പം മധുരം വാങ്ങാന്‍ പോയ 11കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

പിറന്നാള്‍ (Birthday) ദിവസം  പിതാവിനൊപ്പം മധുരം (Sweets) വാങ്ങാന്‍ പോകുന്നതിനിടെ വാഹനാപകടത്തില്‍ (Accident) പതിനൊന്നു വയസുകാരി മരിച്ചു.  മഞ്ചേശ്വരം കട്ടബസാറില്‍ രവിചന്ദ്ര ഹെഗ്ഡെയുടെ മകള്‍ ദീപികയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീര്‍ത്തീശ്വര ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.

advertisement

പിറന്നാള്‍ ആഘോഷത്തിനുള്ള മധുര പലഹാരങ്ങള്‍ വാങ്ങാനായി അച്ഛനൊപ്പം സ്കൂട്ടറില്‍ മഞ്ചേശ്വരത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിര്‍ദിശയിലൂടെ വന്ന ഓട്ടോ റിക്ഷ ദീപികയും അച്ഛനും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ദീപിക സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ പിതാവ് രവിചന്ദ്ര ഹെഗ്ഡെയേ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഞ്ചേശ്വരം ബങ്കര ജിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദീപിക.

തൃക്കാക്കരയിൽ രണ്ടു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി

കൊച്ചി: തൃക്കാക്കരയിൽ മർദ്ദനമേറ്റ രണ്ടു വയസ്സുകാരിയുടെ (2 Year old girl Brutally assaulted)ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെൻറിലേറ്ററിൽ നിന്ന് മാറ്റി. കുട്ടിക്ക് തനിയെ ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.കുട്ടിയുടെ ശ്വാസഗതിയും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണഗതിയിൽ ആയിട്ടുണ്ട്. വൈകാതെ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം നൽകാൻ കഴിയുമെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

advertisement

തീർത്തും ഗുരുതരമായ അവസ്ഥയിലാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . 72 മണിക്കൂറുകൾ നിർണായകം ആണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. പിന്നീട് പ്രത്യേക മെഡിക്കൽ സംഘമാണ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്തത്. നിരന്തര നിരീക്ഷണത്തിനും  ചികിത്സകൾക്കും ശേഷമാണ്  ഇപ്പോൾ  ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ  ആദ്യ സൂചനകൾ പ്രകടമാകുന്നത്.

read also- Accident Death | പിക്കപ്പ് വാനിന്റെ പഞ്ചറായ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ലോറിയിടിച്ച് രണ്ടു പേര്‍ മരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം രണ്ടു വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദുരൂഹത തുടരുകയാണ്‌. അയൽ വീടുകളുമായി ഒരടുപ്പവും കുടുംബം പുലർത്താതിരുന്ന കുടുംബം രഹസ്യമായാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതു പോലും. ഒരു മാസം മുൻപാണ്  തൃക്കാക്കര തെങ്ങോടുള്ള  ഫ്ലാറ്റിൽ കുടുംബം വാടകയ്ക്ക് എത്തുന്നത്. പരിക്കേറ്റ കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരിയും കുടുംബവും അമ്മൂമ്മയും ഉൾപ്പെടെ 6 പേർ ഉണ്ടായിട്ടും ആരും ചുറ്റുപാടുള്ള അവരുമായി ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണ് ദമ്പതികൾക്ക് ഗുരുതര പരിക്ക്; മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories