TRENDING:

രണ്ടാമത്തെ കേസിൽ മാങ്കൂട്ടത്തിൽ പോലീസ് വലയിലാകുമോ? അറസ്റ്റ് തടയാതെ കോടതി

Last Updated:

ആദ്യത്തെ കേസിൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് തടയാനുള്ള അനുകൂലവിധി സമ്പാദിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള (Rahul Mamkootathil) രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി. തിരുവനന്തപുരം സെഷൻസ് കോടതി ആണ് കേസ് പരിഗണിച്ചത്. സെഷൻസ് കോടതി ജഡ്ജി വി. അനസ് കേസ് തിങ്കളാഴ്ച കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവച്ചു. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനിൽ നിന്ന് കോടതി റിപ്പോർട്ട് തേടി. ആദ്യത്തെ കേസിൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ നിന്നും അറസ്റ്റ് തടയാനുള്ള അനുകൂലവിധി സമ്പാദിച്ചിരുന്നു. ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്നാണ് രണ്ടാമത്തെ കേസ് ഉണ്ടായത്.
രാഹുൽ മാങ്കൂട്ടത്തില്‍
രാഹുൽ മാങ്കൂട്ടത്തില്‍
advertisement

രാഹുലിന്റെ അഭിഭാഷകൻ ശേഖർ ജി. തമ്പി സമർപ്പിച്ച ഹർജിയിൽ, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുന്നു. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ രണ്ട് വർഷത്തെ കാലതാമസം ഉണ്ടായി. പോലീസിൽ നേരിട്ട് പരാതി നൽകുന്നതിനുപകരം പരാതിക്കാരി കെപിസിസി പ്രസിഡന്റിനെ സമീപിച്ചത് എന്തുകൊണ്ടാണെന്നും പ്രതിഭാഗം ചോദിച്ചു.

കോടതി ചുമത്തുന്ന ഏത് വ്യവസ്ഥക്കും വിധേയമായി അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് രാഹുൽ ഹർജിയിൽ പറഞ്ഞു. "ഒരു നിയമ നിർവ്വഹണ അധികാരിക്കും പരാതി നൽകാത്തതിന് പരാതിക്കാരി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ അവ്യക്തമാണ്. കൂടാതെ, സംഭവ തീയതി, സ്ഥലം എന്നിവയെക്കുറിച്ചോ ഇമെയിൽ ഒരു വിവരവും നൽകുന്നില്ല," രാഹുൽ ഹർജിയിൽ പറഞ്ഞു. ഹർജി പരിഗണിക്കുന്നതിനിടെ, പരാതി രാഷ്ട്രീയ പ്രേരിതമാണോ എന്നും, സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകാത്തത് എന്തുകൊണ്ടാണെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.

advertisement

മാങ്കൂട്ടത്തിൽ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

ആദ്യ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് രാഹുൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The court did not stay the arrest in the second case against Rahul Mamkootathil. Detailed arguments will be heard on Monday. The case was considered by the Thiruvananthapuram sessions court. In the first case, Mamkootathil had obtained a favorable verdict from the High Court to stay the arrest. The case has been postponed to Monday for further hearing

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടാമത്തെ കേസിൽ മാങ്കൂട്ടത്തിൽ പോലീസ് വലയിലാകുമോ? അറസ്റ്റ് തടയാതെ കോടതി
Open in App
Home
Video
Impact Shorts
Web Stories