TRENDING:

എം സ്വരാജിന്റെ ശബരിമല വിവാദ പ്രസംഗത്തിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടി

Last Updated:

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമെന്ന പരാതിയിലാണ് റിപ്പോർട്ട് തേടിയത്

advertisement
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമെന്ന പരാതിയിലാണ് റിപ്പോർട്ട് തേടിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ആണ് പരാതി നൽകിയത്.
എം സ്വരാജ്
എം സ്വരാജ്
advertisement

2018ൽ എം സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നൽകിയത്. ആദ്യം കൊല്ലം വെസ്റ്റ് പോലീസിലാണ് പരാതി നൽകിയത്. എന്നാൽ കേസ് എടുക്കാൻ തയാറാകാത്തതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സിറ്റി പോലീസ് കമ്മീഷണറും കേസ് എടുക്കാത്തതിനെത്തുടർന്ന് വിഷ്ണു കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ റിപ്പോർട്ട് തേടിയിരിക്കുന്നത്.

മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തിൽ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇത് വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Judicial First Class Magistrate Court in Kollam has sought a report regarding the controversial speech made by CPM leader M. Swaraj in connection with the Sabarimala women’s entry issue. The court's action follows a complaint alleging that Swaraj’s remarks were baseless and provocative.The complaint was filed by Youth Congress State Vice President Vishnu Sunil.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം സ്വരാജിന്റെ ശബരിമല വിവാദ പ്രസംഗത്തിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടി
Open in App
Home
Video
Impact Shorts
Web Stories