TRENDING:

‌മാണി അനുസ്മരണ യോഗത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പ് വേണ്ട; പി ജെ ജോസഫിനെതിരേ കോടതിയിൽ നിന്ന് അനുകൂല വിധി നേടി എതിർവിഭാഗം

Last Updated:

'തെറ്റിദ്ധാരണകൊണ്ടാണ് ചിലര്‍ കോടതിയെ സമീപിച്ചത്. ചെയര്‍മാനെ തീരുമാനിക്കേണ്ടത് സംസ്ഥാനകമ്മിറ്റി ചേര്‍ന്നാണ്. ചെയര്‍മാനെ ഉടന്‍ തീരുമാനിക്കും'- പി ജെ ജോസഫ് പ്രതികരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെ എം മാണി അനുസ്മരണ ചടങ്ങില്‍ പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള വർക്കിങ് ചെയർമാൻ പി ജെ ജോസഫിന്റെ നീക്കത്തിനെതിരേ കോടതിയിൽ നിന്ന് അനുകൂല വിധി നേടി ജോസ് കെ മാണി വിഭാഗം. തിരുവനന്തപുരത്തെ മാണി അനുസ്മരണ ചടങ്ങില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. അനുസ്മരണ യോഗത്തില്‍ പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ പാടില്ലെന്നും പാര്‍ട്ടി ബൈലോ പ്രകാരം മാത്രമേ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ പാടുള്ളൂവെന്നും തിരുവനന്തപുരം നാലാം അഡീഷണല്‍ കോടതി ഉത്തരവിട്ടു.
advertisement

അതേസമയം, കോടതിയിൽ പോയതിനോട് പ്രതികരിക്കാൻ ജോസ് കെ മാണി തയാറായില്ല. പാർട്ടി ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും അദ്ദേഹം പ്രതികരിച്ചു.  തെറ്റിദ്ധാരണകൊണ്ടാണ് ചിലര്‍ കോടതിയെ സമീപിച്ചതെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം.   ചെയര്‍മാനെ ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

പി ജെ ജോസഫിനെ പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാനായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഈ അധികാരം ഉപയോഗിച്ച് അദ്ദേഹം പാര്‍ട്ടി പിടിച്ചെടുത്തേക്കുമെന്ന ആശങ്ക മറുവിഭാഗത്തിനുണ്ട്. കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പിജെ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചതും ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്ത് ധൃതിപിടിച്ച് നടത്തിയ അനുസ്മരണ പരിപാടി ഇതിന്റെ ഭാഗമായിട്ടെന്നായിരുന്നു സംശയം. തുടര്‍ന്ന് ജോസ് കെ മാണിയെ അനുകൂലിക്കുന്ന കൊല്ലം ജില്ലാ സെക്രട്ടറി ബി മനോജ് കോടതിയെ സമീപിച്ചത്.

advertisement

തിരുവനന്തപുരത്ത് നടക്കുന്ന കെ എം മാണി സര്‍വകക്ഷി അനുസ്മരണ യോഗത്തില്‍ പുതിയ ഭാരവാഹികള തെരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗത്തിന് നീക്കമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇത് പൊളിക്കാനാണ് എതിര്‍വിഭാഗം കോടതിയെ സമീപിച്ചത്. അടുത്തയാഴ്ച നിയമസഭാ സമ്മേളനം ചേരുന്നതിന് മുന്‍പ് സഭയിലെ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണം. ഇതിനു മുമ്പായി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് സമവായം ഉണ്ടാക്കുക എന്ന കടുത്ത വെല്ലുവിളിയാണ് പാര്‍ട്ടിക്ക് മുന്നിലുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
‌മാണി അനുസ്മരണ യോഗത്തിൽ ഭാരവാഹി തെരഞ്ഞെടുപ്പ് വേണ്ട; പി ജെ ജോസഫിനെതിരേ കോടതിയിൽ നിന്ന് അനുകൂല വിധി നേടി എതിർവിഭാഗം