TRENDING:

Actress Assault Case | ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവെന്തെന്ന് കോടതി

Last Updated:

കോടതി രേഖകൾ ചോർന്നു എന്ന ആരോപണത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തു കൊണ്ടാണെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Assault Case) പ്രോസിക്യൂഷന് വീണ്ടും കോടതിയുടെ രൂക്ഷ വിമർശനം. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്തു തെളിവാണുള്ളതെന്ന് വിചാരണക്കോടതി ചോദിച്ചു. വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കോടതി രേഖകൾ ചോർന്നു എന്ന ആരോപണത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തു കൊണ്ടാണെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
ദിലീപ്
ദിലീപ്
advertisement

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്തു തെളിവാണുള്ളതെന്ന് ചോദിച്ച കോടതി നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികൾ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോ? പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കേണ്ടത്. വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്നും വിമർശിച്ചു. രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നെന്ന പ്രോസിക്യൂഷൻ ആരോപണത്തിൽ എന്തുകൊണ്ടാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നതെന്നും കോടതി ആരാഞ്ഞു. മാർച്ച് മൂന്നിന് അന്വേഷണത്തിന് അനുമതി നൽകിയിട്ട് പിന്നീട് എന്തുണ്ടായെന്നായിരുന്നു കോടതിയുടെ ചോദ്യം. രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും ദിലീപിന്‍റെ ഫോണിലേത് രഹസ്യ രേഖകൾ അല്ലെന്നും കോടതി ആവർത്തിച്ചു.

advertisement

പ്രോസിക്യൂട്ടറോട് സഹതാപം തോന്നുന്നതായി കോടതി വാദത്തിനിടെ പറഞ്ഞു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ തെളിവായ രേഖകൾ ഉണ്ടെങ്കിൽ ഹാജരാക്കുകയാണ് വേണ്ടത്. രേഖകൾ ഹാജരാക്കാതിരുന്നിട്ടു കോടതി ഹർജി പിടിച്ചു വയ്ക്കുന്നു എന്ന് പറയരുത്.

ഫോൺ രേഖകൾ നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ കേസെടുത്തിട്ടുണ്ടൊയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. ഇല്ലെങ്കിൽ എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. അന്വേഷണ സംഘം വീണ്ടെടുത്ത ഫോൺ റെക്കോർഡുകൾ പുറത്തുപോയെന്ന് എങ്ങിനെ പറയും. ഞങ്ങൾ പുറത്തുകൊടുത്തിട്ടില്ലെന്നും എങ്ങിനെ പുറത്തു പോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ശബ്ദരേഖകൾ പുറത്തു പോയത് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി ഹാജരാകാൻ ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍റെ സാക്ഷികൾ പ്രോസിക്യൂഷൻ്റെ ഓഫീസിൽ വന്നിട്ടില്ലെ?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉത്തമ ബോധ്യത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. ദിലീപ് സമാന്തര ജുഡീഷ്യൽ സംവിധാനം ഉണ്ടാക്കുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Assault Case | ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവെന്തെന്ന് കോടതി
Open in App
Home
Video
Impact Shorts
Web Stories