- മന്ത്രി കെ. രാജന് രണ്ടു ടേം വ്യവസ്ഥയിൽ ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും.
- 3 പുതുമുഖങ്ങൾ ഉൾപ്പെടെ 5 വനിതകൾ പട്ടികയിലുണ്ട്. (25 ശതമാനം)
- നാദാപുരത്ത് മഹിളാ സംഘം സംസ്ഥാന പ്രസിഡന്റും മുതിർന്ന നേതാവ് സത്യൻ മൊകേരിയുടെ ഭാര്യയുമായ പി വസന്തം ജനവിധി തേടും.
- മൂവാറ്റുപുഴയിൽ എറണാകുളം സിപിഐ ജില്ലാ സെക്രട്ടറിയും മന്ത്രി കെ രാജന്റെ ഭാര്യാ സഹോദരനുമായ എൻ. അരുൺ മത്സരിക്കും.
- തൃശ്ശൂരിൽ സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്.
- നിലവിൽ കയ്പമംഗലം എം.എൽ.എ.യായ ഇ.ടി. ടൈസൺ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ പറവൂരിൽ നേരിടും.
- മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും.
- സിറ്റിങ് എംഎൽഎമാരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
- നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ അടുത്തിടെ പുറത്താക്കിയിരുന്നു .
- പീരുമേട്ടിൽ ജയിച്ച വാഴൂർ സോമൻ 2025 ഓഗസ്റ്റ് 21 ന് അന്തരിച്ചു.
advertisement
ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, പി. ബാലചന്ദ്രൻ, സി.കെ. ആശ, പി. സുപാൽ, ജി.എസ്. ജയലാൽ എന്നിവർക്ക് സീറ്റില്ല.
advertisement
സിപിഐ സ്ഥാനാർഥി പട്ടിക
- ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്)
- അഡ്വ. പി. വസന്തം (നാദാപുരം)
- അജിത് കൊളാടി (തിരൂരങ്ങാടി)
- ഷഫീർ കിഴിശ്ശേരി (ഏറനാട്)
- എം. മുസ്തഫ (മഞ്ചേരി)
- മുഹമ്മദ് മുഹസിൻ (പട്ടാമ്പി)
- അബൂബക്കർ മൻസിൽ (മണ്ണാർക്കാട്)
- ആലങ്കോട് ലീലാകൃഷ്ണൻ (തൃശ്ശൂർ)
- കെ. രാജൻ (ഒല്ലൂർ)
- ഗീതാ ഗോപി (നാട്ടിക)
- കെ.കെ. വത്സരാജ് (കൈപ്പമംഗലം)
- വി.ആർ. സുനിൽ കുമാർ (കൊടുങ്ങല്ലൂർ)
- കെ. സലിംകുമാർ (പീരുമേട്)
- പി. പ്രദീപ് (വൈക്കം)
- പ്രജി ശശിധരൻ (അടൂർ)
- ഇ.ടി. ടൈസൺ (പറവൂർ)
- എൻ. അരുൺ (മൂവാറ്റുപുഴ)
- പി. പ്രസാദ് (ചേർത്തല)
- ടി.ടി. ജിസ്‌മോൻ (ഹരിപ്പാട്)
- എം.എസ്. താര (കരുനാഗപ്പള്ളി)
- ആർ. രാജേന്ദ്രൻ (ചാത്തന്നൂർ)
- ജെ. ചിഞ്ചുറാണി (ചടയമംഗലം)
- അജയ പ്രസാദ് (പുനലൂർ)
- മനോജ് എടമന (ചിറയിൻകീഴ്)
- ജി.ആർ. അനിൽ (നെടുമങ്ങാട്)
advertisement
advertisement
വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും., മെയ് നാലിനാണ് വോട്ടെണ്ണൽ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 15, 2026 5:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് 17 പുതുമുഖങ്ങളുമായി സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
