TRENDING:

പട്ടയം വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടിയെന്ന് പരാതി; CPI നേമം മണ്ഡലം സെക്രട്ടറിയെ മാറ്റി

Last Updated:

പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും തെറ്റ് ചെയ്തെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ 18 ന്യൂസിനോട് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പട്ടയം നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രനെ സ്ഥാനത്തുനിന്ന് മാറ്റി. ജില്ലാ എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും പാർട്ടി തീരുമാനിച്ചു. കാലടി ജയചന്ദ്രനോടു പാർട്ടി വിശദീകരണം തേടി. കാലടി ജയചന്ദ്രനെതിരെയുള്ള ആരോപണവും നടപടിയും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ശരിവച്ചു. പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും തെറ്റ് ചെയ്തെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മാങ്കോട് രാധാകൃഷ്ണൻ 18 ന്യൂസിനോട് പറഞ്ഞു.
File Photo
File Photo
advertisement

Also Read- Kerala Weather Update | അറബിക്കടലിൽ ന്യൂനമർദം; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത

അമ്പലത്തറ സ്വദേശി ഷംനാദിന്റെ പരാതിയിലാണ് നടപടി. പണം കൈമാറിയതിന്റെ രേഖകളും ഇയാൾ പാർട്ടി നേതൃത്വത്തിന് നൽകി. ചാലയിൽ വാട്ടർ അതോറിറ്റി ഓഫീസിന് സമീപമുള്ള 3 സെന്റിന് പട്ടയം നൽകാമെന്നായിരുന്നു വാഗ്ദാനം. 25 വർഷമായി ഷംനാദിന്റെ കൈവശമുള്ള ഭൂമിയാണിത്. തിരുവല്ലം സ്വദേശി സജിമോനാണ് പട്ടയം നൽകാമെന്ന് വാദ്ഗാനം ചെയ്തത്. ഇയാൾ സിപിഐ നേമം മണ്ഡലം പ്രസിഡന്റ് ഷെജുനാഥിനെ പരിചയപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഷെജുനാഥാണ് കാലടി ജയചന്ദ്രന്റെ വീട്ടില്‍ കൊണ്ടുപോയത്. 10 ലക്ഷം രൂപയാണ് ജയചന്ദ്രൻ ആവശ്യപ്പെട്ടത്. പിന്നീട് 5.5 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു.

advertisement

Also Read- ‘സഹകരണ’ത്തിൽ സിപിഎമ്മുമായി സഹകരിച്ചാല്‍ അച്ചടക്ക നടപടിയെന്ന് കോൺഗ്രസ്

മുട്ടത്തറയിലെ വില്ലേജ് ഓഫിസിന്റെ മുന്നിൽവച്ച് 1.5 ലക്ഷം കൈമാറി. ദിവസങ്ങൾക്കുശേഷം തിരുവനന്തപുരം താലൂക്ക് തഹസിൽദാറിന്റെ ഓഫീസിൽ കൊണ്ടുപോയി. ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന പേരിൽ ഓഫീസിന് പുറത്തുവച്ച് 50,000 രൂപ ഗൂഗിൾ പേയിലൂടെ വാങ്ങി. 5 മാസത്തിനിടെ 4 ലക്ഷം രൂപ വാങ്ങിയതായാണ് പരാതി. ബാറിൽ ഇരുന്നും പണം ആവശ്യപ്പെട്ടു. ചെറിയ തുകകൾ പല തവണ ഇങ്ങനെ നൽകി. അന്വേഷണത്തിൽ, പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷപോലും വില്ലേജ് ഓഫിസിൽ നൽകിയിട്ടില്ലെന്ന് വ്യക്തമായതായി ഷംനാദ് ജില്ലാ സെക്രട്ടറി മാങ്കോട് രാധാക‍ൃഷ്ണന് നൽകിയ പരാതിയിൽ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പട്ടയം വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടിയെന്ന് പരാതി; CPI നേമം മണ്ഡലം സെക്രട്ടറിയെ മാറ്റി
Open in App
Home
Video
Impact Shorts
Web Stories