TRENDING:

റോഡിൽ സ്റ്റേജ് കെട്ടിയതിന് എഐടിയുസി പ്രവർത്തകർക്ക് ബിനോയ് വിശ്വത്തിന്റെ പരസ്യ ശകാരം

Last Updated:

ശകാരത്തിന് പിന്നാലെ റോഡിൽ കെട്ടിയ സ്റ്റേജ് പ്രവർത്തകർ തന്നെ അഴിച്ചു മാറ്റി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനായി റോഡിൽ സ്റ്റേജ് കെട്ടിയതിന് എഐടിയുസി പ്രവർത്തകരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ശകാരിച്ചു. പൊതുനിരത്തിൽ ഇങ്ങനെ ചെയ്യാൻ  പാടില്ലെന്നറിയില്ലേ എന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ചോദിച്ചായിരുന്നു ശകാരം . പിന്നാലെ റോഡിൽ കെട്ടിയ സ്റ്റേജ് പ്രവർത്തകർ തന്നെ അഴിച്ചു മാറ്റി.
News18
News18
advertisement

സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാരിൻറെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നിവ ഉന്നയിച്ചായിരുന്നു എഐടിയുസി മാർച്ച് നടത്തിയത്. രണ്ട് ലോറികൾ ചേർത്തിട്ടായിരുന്നു സമരത്തിൻറെ ഭാഗമായുള്ള വേദി തയ്യാറാക്കിയിരുന്നത്. ഈ സ്റ്റേജ് കണ്ടതോടെ ബിനോയ് വിശ്വം പ്രവർത്തകരെ ശാസിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുൻപ് വഞ്ചിയൂരിലെ സിപിഎമ്മിന്റെ പരിപാടിയും സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവും ഇത്തരത്തിൽ റോഡ് അടച്ചു കെട്ടി നടത്തിയതിൽ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിൽ സ്റ്റേജ് കെട്ടിയതിന് എഐടിയുസി പ്രവർത്തകർക്ക് ബിനോയ് വിശ്വത്തിന്റെ പരസ്യ ശകാരം
Open in App
Home
Video
Impact Shorts
Web Stories