TRENDING:

'വലിയ വീഴ്ച'; സിപിഐ ചടങ്ങിൽ ക്ഷണിക്കാതെ പോയതിന് കാനം രാജേന്ദ്രന്‍റെ കുടുംബത്തോട് ക്ഷമാപണം നടത്തി ബിനോയ് വിശ്വം

Last Updated:

കാനത്തിന്റെ മകനെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചെന്നും ബിനോയ് വിശ്വം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിപിഐ ദേശീയ കൗൺസിലിന്‍റെ ഭാ​ഗമായ പൊതുസമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ കുടുംബത്തോട് ക്ഷമാപണം നടത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും കാനത്തിന്റെ മകനെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു.
News18
News18
advertisement

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ അന്തരിച്ച നേതാക്കളുടെ കുടുംബങ്ങളെ ആദരിച്ചിരുന്നു. എന്നാൽ പരിപാടിയിലെക്ക് ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ പറഞ്ഞിരുന്നു. പരിപാടിയിൽ കാനത്തെ മറന്നു എന്ന പാർട്ടി അനുഭാവിയുടെ പോസ്റ്റിന് കമന്റിട്ടുകൊണ്ടാണ് കുടുംബത്തെ ക്ഷണിച്ചില്ലെന്ന വിവരം കാനത്തിന്റെ മകൻ പരസ്യമാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അസൗകര്യം ഉള്ളതുകൊണ്ടാണ് വരാഞ്ഞതെന്ന് വേദിയില്‍ പറഞ്ഞത് തെറ്റാണെന്നും പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായതോടെയാണ് ക്ഷമാപണം നടത്തിക്കൊണ്ട് ബിനോയ് വിശ്വം പ്രതികരിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വലിയ വീഴ്ച'; സിപിഐ ചടങ്ങിൽ ക്ഷണിക്കാതെ പോയതിന് കാനം രാജേന്ദ്രന്‍റെ കുടുംബത്തോട് ക്ഷമാപണം നടത്തി ബിനോയ് വിശ്വം
Open in App
Home
Video
Impact Shorts
Web Stories