ഇന്നലെ ഉച്ചയ്ക്ക് 12ഓടെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ സ്വന്തം വാർഡിൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർത്ഥിയുടെ പത്രികാസമർപ്പണത്തിനായി പ്രവർത്തർക്കൊപ്പം ശിവകുമാറും പോയിരുന്നു. ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ശിവകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് സുഹൃത്തുക്കളും പ്രാദേശിക നേതാക്കളും പറയുന്നു.
സംഭവസ്ഥലത്തെത്തിയ കസബ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ചന്ദ്രനഗർ ശ്‌മശാനത്തിൽ നടന്നു.
അഞ്ചുവർഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാർ. വടകോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. പത്രവിതരണത്തിലും സഹായിച്ചിരുന്നു. അവിവാഹിതനാണ്. അച്ഛൻ: പരേതനായ അപ്പു. അമ്മ: പാർവതി. സഹോദരി: പരേതയായ അംബിക.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: CPM branch secretary found hanging in his house compound. The deceased has been identified as Sivakumar (29), the branch secretary of Palakkad's Elappully Tharakkalam branch. He is a member of the DYFI Elappully West regional committee and PKS village committee. Sivakumar was found dead after returning home after filing nomination papers of the candidate for the local body elections yesterday afternoon. A neighbor found Sivakumar hanging from a tree branch in a field near his house
