സബിതയുടെ നിലപാട് വൈകാരികമാണെന്നും വസ്തുതയറിയാതെയാണവര്‍ സംസാരിക്കുന്നതെന്നും സി.പി.എം. നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍ ന്യൂസ് 18നോട് പറഞ്ഞു. കേസ് എന്‍.ഐ.എ.ക്ക് കൈമാറിയതല്ല. എന്‍.ഐ.എ. സ്വമേധയാ ഏറ്റെടുത്തതാണെന്ന് കുഞ്ഞിക്കണ്ണന്‍ പറയുന്നു.
പകുതി വെന്ത വിവരവുമായി നടക്കുന്ന സി.പി.എം. വിരുദ്ധരായ ചില ബുദ്ധിജീവികളാണ് സബിതയെ തെറ്റിദ്ധരിപ്പിച്ചത്. കല്‍പറ്റ നാരായണനെ പോലുള്ളവർ രാജ്യത്ത് വേറെ എന്തുണ്ടായാലും പ്രതികരിക്കില്ലെന്ന് കുഞ്ഞിക്കണ്ണന്‍ ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമമൊന്നും അവരുടെ പ്രശ്‌നമല്ല. സി.പി.എമ്മിനെതിരെ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കിനടക്കുകയാണിവര്‍. അതേസമയം എന്‍.ഐ.എ.ക്ക് കേസ് കൈമാറിയതാണെന്ന ഉറച്ചുനിലപാടില്‍ത്തന്നെയാണ് അലന്റെയും താഹയുടെയും കുടുംബം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2019 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അലന്റെ മാതാവ് വൈകാരികമായി പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് സി.പി.എം.