14 ജില്ലകളിൽ നടത്തിയ ഫണ്ട് ശേഖരണത്തിലാണ് 22,90,67,326 രൂപ ലഭിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബന്ധപ്പെട്ട പാർട്ടി ഘടകങ്ങൾ അടച്ചതായും സി പി എം വാർത്താക്കുറിപ്പിൽ അറിയിച്ചു. സി പി എം കണ്ണൂർ ഘടകമാണ് ഏറ്റവും കൂടുതൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്, 6,46,42,704 രൂപ.
വിവിധ ജില്ലകളിലെ സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച തുക,
1 കാസര്‍കോഡ് - 79,30,261.00
2 കണ്ണൂര്‍ - 6,46,42,704.00
advertisement
3 വയനാട് - 5600000.00
4 കോഴിക്കോട് - 24620914.00
5 മലപ്പുറം - 25586473.00
6 പാലക്കാട് - 14850906.00
7 തൃശ്ശൂര്‍ - 20557344.00
8 എറണാകുളം - 16103318.00
9 ഇടുക്കി - 6834349.00
10 കോട്ടയം - 6116073.00
11 ആലപ്പുഴ - 7753102.00
12 പത്തനംതിട്ട - 2626077.00
13 കൊല്ലം - 11200386.00
14 തിരുവനന്തപുരം - 14645419.00
ദുരിതാശ്വാസ ഫണ്ട് ശേഖരണവുമായി അകമഴിഞ്ഞ് സഹകരിച്ച മുഴുവന്‍ ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായി സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.